മലയാളം ബിഗ് ബോസിന്റെ രണ്ടാം പതിപ്പ് എഴുപത്തിയഞ്ചാം ദിവസം അവസാനിപ്പിച്ചിരിക്കുകയാണ്. ഈ ദിവസം ഷോയില്‍ എത്തിയ മോഹന്‍ലാല്‍ എല്ലാവരോടും വിശേഷങ്ങള്‍ ചോദിച്ചു കൊണ്ട് ഷോ അവസാനിപ്പിക്കുന്ന കാര്യം വെളിപ്പെടുത്തി. കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഷോ അവസാനിപ്പിക്കുന്നത്. ബിഗ് ബോസിലേക്കെത്തിയതോടെ എല്ലാവരും മെലിഞ്ഞല്ലോയെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അമൃതയും അഭിരാമിയും രഘുവുമൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആര്യയും ഫുക്രുവും അധികം സംസാരിക്കാതെ മാറിനില്‍ക്കുകയായിരുന്നു.ആര്യയെന്താണ് അധികം സംസാരമൊന്നുമില്ലല്ലോ, സൈലന്റാണല്ലോയെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ താനിങ്ങനെയാണെന്നായിരുന്നു താരത്തിന്റെ മറുപടി.
എന്തുകൊണ്ടാണ് ഒന്നാം സ്ഥാനം ഷാജിക്ക് വിട്ടുകൊടുത്തതെന്നും ആര്യയോട് അദ്ദേഹം ചോദിച്ചിരുന്നു. നേരത്തെ അദ്ദേഹം തനിക്കായി വിട്ടുതന്നതാണ്, അതുകൊണ്ടാണ് താന്‍ വാദിക്കാതെ വിട്ടുകൊടുത്തതെന്നായിരുന്നു താരം പറഞ്ഞത്. ഷാജിയും ആര്യയും അടുത്ത സുഹൃത്തുക്കളാണ്. ബിഗ് ബോസില്‍ നിന്ന് പോയാലും ആ ബന്ധം അതുപോലെ പോവുമെന്ന് ഇരുവരും പറഞ്ഞിരുന്നു, ”എല്ലാവരും തന്നെ പ്രശ്‌നക്കാരിയായി ചിത്രീകരിച്ചുവെന്ന് ആര്യ പറഞ്ഞിരുന്നു. താന്‍ വഴക്കും പ്രശ്‌നങ്ങളുമൊക്കെ ഉണ്ടാക്കുന്നുവെന്ന ആരോപണങ്ങളുമുണ്ട്. അതോണ്ടാണ് അധികം മിണ്ടാതെ മാറിനിന്നത്. എല്ലാവരും ചേര്‍ന്ന് തന്നെ ഒതുക്കി”. ആര്യ പറഞ്ഞു.
ഇടയ്ക്കിടയ്ക്ക് മകളെക്കുറിച്ച് പറഞ്ഞ് സങ്കടപ്പെടാറുണ്ട് ആര്യ. ലോകമെങ്ങും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ എല്ലാവരും ആശങ്കയിലായിരുന്നു. ഇതിന് പിന്നാലെയായാണ് ആര്യ തന്റെ സഹോദരനെക്കുറിച്ച് പറഞ്ഞത്. അദ്ദേഹം മുംബൈയിലാണെന്നായിരുന്നു താരം പറഞ്ഞത്. ആശങ്കപ്പെടാനൊന്നുമില്ല, എല്ലാവരും സുരക്ഷിതരാണ് നിലവില്‍ എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments