ലോകമെമ്പാടും കൊറോണ വ്യാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ മോഹന്‍ലാല്‍ അവതാരകനായി എത്തിയിയ ബിഗ് ബോസ് രണ്ടാം സീസണ്‍ അവസാനിപ്പിച്ചിരിക്കുകയാണ്. സംഭവ ബഹുലമായ ദിവസങ്ങള്‍ക്ക് ശേഷം 75-ആം എപ്പിസോഡില്‍ ഷോ നിര്‍ത്തിയത്. പതിനേഴ് മല്‍സരാര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് രണ്ടാം സീസണ്‍ നേരത്തെ ആരംഭിച്ചിരുന്നത്. ആര്യ, ഫുക്രു, പാഷാണം ഷാജി, ദയ അച്ചു, ആര്‍ജെ രഘു, സുജോ, സാന്‍ഡ്ര, അമൃത അഭിരാമി തുടങ്ങിയ ഒമ്പത് മത്സരാര്‍ത്ഥികളാണ് ഷോ അവസാനിക്കുമ്പോള്‍ ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നത്. ഷോ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഷോയില്‍ എത്തോയ മോഹന്‍ലാല്‍ മത്സരാര്‍ഥികളോട് സംസാരിച്ചു.
”ഞാന്‍ കഴിഞ്ഞ ആഴ്ച വന്നപ്പോള്‍ സംസാരിച്ച ഒരു വിഷയമുണ്ട്. കൊറോണ വൈറസ്. അതിനെ കൊവിഡ് 19 എന്നാണ് പറയുന്നത്.അത് ചൈനയില്‍ നിന്നും തുടങ്ങി ലോകമൊട്ടാകെ പടര്‍ന്നിരിക്കുകയാണ്. മേജര്‍ കണ്‍ട്രീസിലും മറ്റുമായി ഒരുപാട് ആളുകള്‍ മരിച്ചിരിക്കുകയാണ്. നമ്മുടെ ഇന്ത്യയില്‍ ഭാഗ്യത്തിന് വളരെ കുറച്ച് മരണം മാത്രമേ ഇതുവരെ ഉണ്ടായിട്ടുളളു. പക്ഷേ ഇനിയുളള ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്. ചൈനയിലൊക്കെ ഒരുപാട് മരണങ്ങള്‍ നടന്നു. അവരുടെ ബോര്‍ഡറെല്ലാം അടച്ചു. ഇറ്റലിയിലും അമേരിക്കയിലുമെല്ലാം കാര്യമായി ബാധിച്ചിരിക്കുകയാണ്.
നമ്മുടെ എക്കോണമി ഒകെ പോയി, ലോകത്തിലെ എറ്റവും വലിയ ഗെയിംസുകള്‍. ഷോകള്‍ എല്ലാ മാറ്റിവെച്ചു. ഐപിഎല്‍ എല്ലാം മാറി. രണ്ടു ലക്ഷത്തിലധികം ആള്‍ക്കാര്‍ക്ക് കൊറോണ വൈറസാണ്. നമ്മുടെ കേരളത്തിലും ഇതുപോലാണ് സംഭവിച്ചത്. പുറത്തുനിന്നും വരുന്ന ആള്‍ക്കാര്‍ക്കെല്ലാം വലിയ സ്‌ക്രീനിംഗാണ്.
നമുക്ക് തിയ്യേറ്ററുകളെല്ലാം അടച്ചു. ഷൂട്ടിംഗുകളൊന്നും ഇല്ല. സിനിമകളുടെ റിലീസെല്ലാം മാറ്റിവെച്ചു. ഇവിടെ നാളെ മുതല്‍ എല്ലാം സ്റ്റോപ്പ് ചെയ്യുകയാണ്. എല്ലാം. അപ്പോള്‍ അങ്ങനെ വരുമ്പോള്‍ നമ്മുടെ ഷോയും സ്‌റ്റോപ്പ് ചെയ്യേണ്ടി വരും. മോഹന്‍ലാല്‍ പറഞ്ഞു. ഇത് കേട്ട് കുഴപ്പമില്ല ലാലേട്ടാ എന്നായിരുന്നു പാഷാണം ഷാജിയുടെ മറുപടി. നമ്മുക്ക് വേറെ ഒന്നും ചെയ്യാന്‍ കഴിയില്ല. കേരളത്തില്‍ കൂട്ടം കൂടാന്‍ പാടില്ല. ആരാധനാലയങ്ങളില്‍ പോവാന്‍ പാടില്ല. ഉത്സവങ്ങള്‍ മാറ്റിവെച്ചു. സ്‌കൂളുകള്‍ അടച്ചു. ഷോപ്പിംഗ് മാളുകളിലൊന്നും ആരും ഇല്ല. പക്ഷേ എന്തായാലും നമ്മള്‍ അതിജീവിക്കും ചെയ്യും. കാരണം കേരളത്തിലാണ് എല്ലാം കാര്യങ്ങളെല്ലാം നന്നായിട്ട് ചെയ്തിരിക്കുന്നത്. നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.
കേരളത്തില്‍ എല്ലാം പുറത്തുനിന്നും വന്ന ആളുകള്‍ കറക്ടായി റിപ്പോര്‍ട്ട് ചെയ്യാതെ പത്ത് മൂന്നൂറ് വീടുകളിലലും സ്ഥലങ്ങളിലുമാണ് പോയിരിക്കുന്നത്. അവരെയെല്ലാം പിടിച്ചു. ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. മിക്കവരും വീടുകളില്‍ നിന്നാണ് ജോലി ചെയ്യുന്നത്. സാധാരണക്കാരുടെ ജീവിതമൊക്കെ വലിയ കഷ്ടമാണ്. കാരണം എന്തായാലും നമുക്ക് ചലഞ്ചിംഗായ സമയമാണിത്. നമ്മള്‍ മാത്രമല്ല. ഇവിടെ പത്ത് മൂന്നുറ് ആളുകളോളം ഇനിടെ ജോലി ചെയ്യുന്നുണ്ട്. ആരെങ്കിലും ഒരാള്‍ക്ക് വന്നാല്‍ നമ്മള്‍ ബുദ്ധിമുട്ടില്ലെ” മോഹന്‍ലാല്‍ പറഞ്ഞു.
കൊവിഡ് 19 സാഹചര്യത്തില്‍ ഷോ നിര്‍ത്തിവെക്കുകയാണെന്ന വസ്തുതയോട് എല്ലാവരും പോസിറ്റീവ് ആയി തന്നെയാണ് പ്രതികരിച്ചത്. ലോകമലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ഷോ ഇങ്ങനെ അവസാനിപ്പിക്കുന്നതില്‍ സങ്കടമുണ്ടെന്നും എന്നാല്‍ നിലവില്‍ മറ്റ് വഴികളില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുളള പത്ത് പേരെയും വിജയികളായിട്ടാണ് കാണുന്നതെന്നും പറഞ്ഞുകൊണ്ട് എല്ലാവര്‍ക്കും ട്രോഫി നല്‍കി ഒപ്പം നിന്ന് കേക്ക് മുറിച്ച് സെല്‍ഫിയുംമെടുത്ത ശേഷമാണ് അദ്ദേഹം ബിഗ് ബോസ് ഹൗസില്‍ നിന്നും മടങ്ങിയത്.
Post Your Comments