GeneralInterviewsKollywood

അവന്‍ കൊറോണ വന്നോ ബസ് കയറിയോ മരിക്കും; നടി കസ്തൂരി

അവസാനം നിര്‍ഭയ കേസിലെ നാല് മൃഗങ്ങളും തൂക്കിലേറ്റപ്പെട്ടു. ഒരുത്തന്‍ മാത്രം ജുവനൈല്‍ നിയമത്തില്‍ പഴുതില്‍ രക്ഷപ്പെട്ടു.

എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചതില്‍ സന്തോഷത്തിലാണ് സമൂഹം. എന്നാല്‍ ആ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെയുള്ള രോക്ഷം പങ്കുവച്ച്‌ നടി കസ്തൂരി. അവന്‍ കൊറോണ വന്നോ ബസ് കയറിയോ മരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് കസ്തൂരി ട്വീറ്റ് ചെയ്തത്.

”അവസാനം നിര്‍ഭയ കേസിലെ നാല് മൃഗങ്ങളും തൂക്കിലേറ്റപ്പെട്ടു. ഒരുത്തന്‍ മാത്രം ജുവനൈല്‍ നിയമത്തില്‍ പഴുതില്‍ രക്ഷപ്പെട്ടു. ഞാനാഗ്രഹിക്കുന്നത് കൊറോണ വന്നോ ബസ് കയറിയോ അവന്‍ മരിക്കണമെന്നാണ്,’ കസ്തൂരി ട്വിറ്ററില്‍ കുറിച്ചു.

മാര്‍ച്ച്‌ 20 വെള്ളിയാഴ്ച്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയത്. എട്ടു വര്‍ഷത്തെ നിയമനടപടികള്‍ക്കു ശേഷമായിരുന്നു പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. കേസില്‍ ആകെയുണ്ടായിരുന്ന ആറു പ്രതികളില്‍ നാലുപേരെയാണ് തൂക്കിലേറ്റിയത്. മുഖ്യപ്രതിയായിരുന്ന രാം സിംഗ് വിചാരണ വേളയില്‍ തിഹാര്‍ ജയിലില്‍ വച്ച്‌ ആത്മഹത്യ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button