നായിക എന്ന നിലയില്‍ മലയാള സിനിമയില്‍ നല്ല സിനിമകള്‍ ചെയ്തു മുന്നോട്ടു പോകുന്ന ദുര്‍ഗ കൃഷ്ണ തന്റെ ഒരു ഭൂതകാല അനുഭവം പങ്കുവയ്ക്കുകയാണ്. കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന പീഡന കഥയാണ് മാതൃഭൂമി യുടെ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയത്.
‘മൂന്നിലോ നാലിലോ പഠിക്കുമ്പോള്‍ എനിക്ക് ബസ്സില്‍ വെച്ച് ഒരു മോശം അനുഭവമുണ്ടായി. ഒരു ചേട്ടന്‍ എന്നെ പിടിച്ച് മടിയില്‍ ഇരുത്തുകയായിരുന്നു. പലഹാരങ്ങള്‍ കൊട്ടയിലാക്കി വീടുകളില്‍ കൊണ്ട് നടന്നു വില്‍ക്കുന്ന ഒരാളായിരുന്നു അത്. ഒരുപാട് പ്രായമുള്ള ആളാണ്. കൈകൊണ്ടു ഞാന്‍ അയാളെ തടയാന്‍ ശ്രമിച്ചു. അത് ബാഡ് ടച്ച് ആണെന്ന്‍ എനിക്കറിയാം.എന്‍റെ ടീച്ചര്‍ തൊട്ടടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. എന്നിട്ടും അയാളങ്ങനെ ചെയ്തു എന്ന് തുറന്നു പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. അന്നെനിക്ക് റിയാക്റ്റ് ചെയ്യാനും അറിയില്ലായിരുന്നു. ഭയങ്കരമായി പേടിച്ച് പോയി. പക്ഷെ എന്റെ ഇമോഷന്‍ എങ്ങനെയെങ്കിലും പുറത്ത് കൊണ്ടുവരണമെന്നുമുണ്ട്. ഉള്ളില്‍ പിടിച്ചുവെയ്ക്കാന്‍ പറ്റുന്നില്ല. അങ്ങനെ സ്കൂളില്‍ ചെന്ന് കരഞ്ഞു. ടീച്ചര്‍മാര്‍ വിവരം തിരക്കി. എന്നിട്ടും സംഭവം തുറന്നു പറയാന്‍ പേടിയും ഒപ്പം നാണക്കേടുമാണ് അന്ന് തോന്നിയത്. പകരം ഞാനൊരു നുണയാണ് പറഞ്ഞത്.കമ്മല്‍ ഊരി തരണമെന്ന് പറഞ്ഞു അയാള്‍ കത്തി കാണിച്ചു പേടിപ്പിച്ചു എന്ന്. അന്ന് റിയാക്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നതില്‍ എനിക്ക് ഇപ്പോള്‍ ഭയങ്കര കുറ്റബോധമുണ്ട്. ടീച്ചര്‍മാരോ മാതപിതാക്കാളോ എന്നോട് അതിനെക്കുറിച്ച് പറഞ്ഞു ധൈര്യം തന്നിരുന്നുവെങ്കില്‍ ഞാന്‍ അന്ന് പ്രതികരിക്കുമായിരുന്നു’.
Post Your Comments