CinemaGeneralLatest NewsMollywoodNEWSUncategorized

ജീത്തു ജോസഫിന്‍റെ മകള്‍ കാരവാനിന്‍റെ പുറത്ത് വന്നു നിന്ന് ഒരു നൂറ് സോറി പറഞ്ഞു: മോഹന്‍ലാല്‍ സിനിമയുടെ ലൊക്കേഷനിലെ അനുഭവത്തെക്കുറിച്ച് ദുര്‍ഗ കൃഷ്ണ

ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു അനുഭവം

മലയാളത്തില്‍ ഒരു വലിയ സിനിമ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടി ദുര്‍ഗ കൃഷ്ണ. മോഹന്‍ലാല്‍ ജീത്തു ജോസഫ് ടീമിന്റെ റാം എന്ന സിനിമയില്‍ ദുര്‍ഗ കൃഷ്ണയും ഒരു മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. റാം സിനിമയുടെ ലൊക്കേഷനില്‍വെച്ചുണ്ടയാ ഒരു വേറിട്ട നിമിഷത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം.

സിനിമയില്‍ ഒട്ടും പ്രതീക്ഷിക്കാതെ തന്നെ നല്ല പെരുമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. റാം എന്ന സിനിമയുടെ സംവിധായകന്‍ ജീത്തു ജോസഫ് ചേട്ടനാണ്. സിനിമയില്‍ ജീത്തു ചേട്ടന്റെ ഭാര്യയും മകലുമൊക്കെ വര്‍ക്ക് ചെയ്യുന്നുണ്ട്. വലിയ സംവിധായകന്റെ മകളായിട്ടു കൂടി ജീത്തു ചേട്ടന്റെ മകള്‍ പെരുമാറുന്ന രീതി അത്ഭുതപ്പെടുത്തുന്നതാണ്. ആദ്യത്തെ ദിവസം ഞാന്‍ കോസ്റ്റ്യൂം മാറ്റി വന്നോപ്പോള്‍ പെട്ടെന്ന് ആ ഷോട്ട് മാറ്റി. മറ്റൊരു ഷോട്ട് ആയിരുന്നു എടുക്കുന്നത്. അതിന് ജീത്തു ചേട്ടന്റെ മകള്‍ എന്റെ കാരവാനിന്റെ പുറത്തു വന്നു നിന്ന് ഒരു നൂറു തവണ സോറി പറഞ്ഞു. ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു അനുഭവം. സാധാരണ കോസ്റ്റ്യൂം മാറിക്കോളൂ ഷോട്ട് ചേഞ്ച് ചെയ്തിട്ടുണ്ട് ട്ടോ. എന്നേ സെറ്റുകളില്‍ നിന്ന് കേട്ടിട്ടുള്ളൂ. അവള്‍ തുടക്കകാരിയല്ലേ അവളത് സഹിച്ചോളും എന്ന രീതിയില്‍ പെരുമാറിയിട്ടുണ്ട്. മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ദുര്‍ഗ കൃഷ്ണ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button