മലയാളം വിട്ടു കോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നരേന് തമിഴിലും മറ്റു നായകനടന്മാരെ പോലെ വേണ്ടത്ര ശ്രദ്ധ നേടിയെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ കാര്‍ത്തി നായകനായ ‘കൈദി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ പോലീസ് ഓഫീസറുടെ റോള്‍ നരേന് തമിഴില്‍ വലിയ ബ്രേക്ക് നല്‍കിയിരിക്കുകയാണ്. താന്‍ ഏറ്റവും റിസ്ക് എടുത്തു ചെയ്ത സിനിമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നരേന്.
‘ഞാനും കാര്‍ത്തിയും തമ്മിലുള്ള സൗഹൃദം ‘കൈദി’യുടെ വിജയത്തിന് ശേഷം കുറേക്കൂടി ദൃഡമായി. ഷൂട്ടിംഗ് സമയത്ത് കഥാപാത്രങ്ങള്‍ എങ്ങനെ ചെയ്യണമെന്നായിരുന്നു ഞങ്ങളുടെ ചര്‍ച്ച. റിലീസായ ശേഷം വിജയത്തെക്കുറിച്ചും. വൈകുന്നേരം ആറു മണിമുതല്‍ രാവിലെ ആറുമണി വരെയായിരുന്നു എല്ലാ ദിവസവും ‘കൈദി’യുടെ ഷൂട്ടിംഗ്. സിനിമയിലെ ട്രാവല്‍ സ്വീക്വന്‍സൊക്കെ ചെങ്കല്‍ പേട്ടിലും കാട്ടിലെ രംഗങ്ങള്‍ തെന്മലയിലുമാണ് ഷൂട്ട് ചെയ്തത്. ചെന്നൈയില്‍ നിന്ന് ഒന്നരമണിക്കൂര്‍ യാത്രയുണ്ടായിരുന്നു കമ്മീഷണര്‍ ഓഫീസിന്റെ സെറ്റിട്ട സ്ഥലത്തേക്ക്. ലൊക്കേഷന്‍ ഷിഫ്റ്റിനും മറ്റും നാലഞ്ച് ദിവസം ബ്രേക്കെടുത്തതൊഴിച്ചാല് ഏറെക്കുറെ ഒറ്റ ഷെഡ്യൂളില്‍ തന്നെയാണ് ‘കൈദി’ചിത്രീകരിച്ചത്. രാത്രി മാത്രമുള്ള ഷൂട്ടിംഗ് ദിനചര്യകളെ പാടെ തകിടം മറിച്ചു. നാലോ അഞ്ചോ ദിവസമാണെങ്കില്‍ കുഴപ്പമില്ല. ഇത് അറുപത് ദിവസം. ഉറക്കവും ഭക്ഷണവുമെല്ലാം പ്രശ്നമായി. സാധാരണ രാത്രി ഷൂട്ടിംഗ് രണ്ടു മണിവരെ പതിവുള്ളൂ. ഞങ്ങള്‍ എല്ലാ ദിവസവും നേരം വെളുക്കുന്നത് വരെ ഷൂട്ട് ചെയ്തിരുന്നു’. ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തിലാണ് തന്റെ കരിയറില്‍ ഏറ്റവും വഴിത്തിരിവായ സിനിമയെക്കുറിച്ച് നരേന് മനസ്സ് തുറന്നത്.
Post Your Comments