സിനിമ തിരക്കുൾക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായി നില കൊള്ളുന്ന സംവിധായകനാണ് ആഷിക് അബു. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കാറുമുണ്ട്. ഇപ്പോഴിതാ ആഷികിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. ചെറുപ്പത്തിൽ താനും പുരുഷാധിപത്യ സ്വഭാവം കാണിച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍ തനിക്കിപ്പോള്‍ ഖേദമുണ്ടെന്നും ആഷിക് അബു പറയുന്നു.
തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഫോള്ളോവെർസുമായി സംവദിക്കാനുള്ള പ്രത്യേക ചാറ്റ് സംഭാഷണത്തിനിടയിലാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സംവിധായകന്‍ മറുപടി നല്‍കിയത്. രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടോ ഉണ്ടെങ്കില്‍ അതാരുടെ ആയിരിക്കും എന്ന ചോദ്യത്തിന് പിണറായി വിജയന്‍ എന്നായിരുന്നു ആഷിക്കിന്റെ മറുപടി. മലയാളസിനിമയ്ക്ക് ഇപ്പോഴുള്ള ഏറ്റവും വലിയ ഭീഷണി പൈറസിയാണെന്നും ആഷിക് അബു പറഞ്ഞു.
ഏത് സിനിമ കണ്ടപ്പോഴാണ് ഒരു സംവിധായകനാകണമെന്ന് തോന്നിയതെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് 1997ല്‍ പുറത്തു വന്ന ഇറ്റാലിയന്‍ ചിത്രം ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ കണ്ടപ്പോഴാണ് എന്നും സിനിമയുടെ പോസ്റ്ററുമായി എത്തി ആഷിക്ക് ഉത്തരം നൽകി. റിയലിസ്റ്റിക് സിനിമകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതെന്താണെന്നും ഞങ്ങള്‍ക്ക് ഫാന്റസി സിനിമകളും വേണമെന്ന മറ്റൊരു ആരാധകന്റെ പരിഭവവും അടുത്തത് വരുന്നത് ഒരു ഫാന്റസി ചിത്രമാണെന്നും ആഷിക് പറഞ്ഞു.
ചെറുപ്പത്തിലെപ്പോഴെങ്കിലും പുരുഷാധിപത്യം കാണിച്ചിരുന്ന ഘട്ടമുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട്, അതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്നും ആഷിക് പറഞ്ഞു.
Post Your Comments