GeneralLatest NewsTV Shows

ഒരു ഫേക്ക് ഗെയിം കളിക്കണമെന്ന കാര്യം അറിയില്ലായിരുന്നു; വീണ ബിഗ്‌ ബോസ് ഷോയെക്കുറിച്ച് തുറന്നു പറയുന്നു

എന്റെ ദേഷ്യം എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയാതെ പല സാഹചര്യങ്ങളിലും ഞാന്‍ പൊട്ടിത്തെറിച്ചു. എന്നാല്‍ എന്റെ സഹമത്സരാര്‍ഥികള്‍ എങ്ങനെ ഭയം ഒളിപ്പിച്ച്‌ കളിക്കണമെന്ന കാര്യത്തില്‍ വിജയിച്ചു.

സിനിമാ സീരിയല്‍ രംഗത്തെ സജീവമായ താരമാണ് വീണ നായര്‍. മലയാളം ബിഗ്‌ ബോസ് സീസണ്‍ 2 വില്‍ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാള്‍ ആയിരുന്ന വീണ അറുപത്തി മൂന്ന് ദിവസത്തിനു ശേഷം ഷോയില്‍ നിന്നും പുറത്തിറങ്ങി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിഗ് ബോസ് ജീവിതത്തെ കുറിച്ച്‌ പറഞ്ഞിരിക്കുകയാണ് വീണ.

”ഷോയുടെ ഭാഗമായതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുകയാണ്. ബിഗ് ബോസ് തനിക്ക് വലിയൊരു പാഠമാണ് പഠിപ്പിച്ചിരിക്കുന്നത്. വീട്ടിലെത്തിയതിന് ശേഷം ബിഗ് ബോസിന്റെ മറ്റ് വേര്‍ഷനുകളും കണ്ടു. അതിന് ശേഷമാണ് ഇതിന്റെ ഗുണദോഷങ്ങള്‍ ഞാന്‍ മനസിലാക്കുന്നത്. സുഹൃത്തുക്കളെ എല്ലായിപ്പോഴും ആവശ്യമുണ്ട്. എന്നാല്‍ ഇതുപോലൊരു ഷോ യില്‍ പങ്കെടുക്കാന്‍ പോകുമ്ബോള്‍ സൗഹൃദങ്ങള്‍ക്ക് വലിയ പ്രധാന്യം കൊടുക്കരുത്. കാരണം ഇതൊരു ഗെയിമാണ്. എന്റെ സുഹൃത്തുക്കളെ കണ്ണുമടച്ച്‌ തന്നെ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അവരില്‍ നിന്നും എന്തെങ്കിലും തിരിച്ച്‌ കിട്ടുമെന്ന് വിചാരിച്ച്‌ അല്ല സ്‌നേഹിക്കുന്നത്. പരിപാടിയ്ക്കിടെ എന്റെ സുഹൃത്തുക്കള്‍ പറഞ്ഞതെല്ലാം ഞാന്‍ അനുസരിക്കുകയും അതിന്‍ പ്രകാരം ഗെയിം കളിക്കുകയുമായിരുന്നു. പക്ഷെ അങ്ങനെയായിരുന്നില്ല ഗെയിം കളിക്കേണ്ടതെന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു. എനിക്കിത് ഒരു ഫേക്ക് ഗെയിം കളിക്കണമെന്ന കാര്യം അറിയില്ലായിരുന്നു. എന്റെ ദേഷ്യം എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയാതെ പല സാഹചര്യങ്ങളിലും ഞാന്‍ പൊട്ടിത്തെറിച്ചു. എന്നാല്‍ എന്റെ സഹമത്സരാര്‍ഥികള്‍ എങ്ങനെ ഭയം ഒളിപ്പിച്ച്‌ കളിക്കണമെന്ന കാര്യത്തില്‍ വിജയിച്ചു. എന്നെ സംബന്ധിച്ച്‌ നോക്കുമ്ബോള്‍ അത് അവരുടെ വലിയ നേട്ടമാണ്.” താരം കൂട്ടിച്ചേര്‍ത്തു.

താന്‍ എങ്ങനയാണോ അതുപോലെ തന്നെയായിരുന്നു ബിഗ് ബോസിലും പെരുമാറിയതെന്ന് പറഞ്ഞ വീണ ബിഗ്‌ ബോസില്‍ അതുവരെ ഉണ്ടായ അനുഭവത്തില്‍ ഞാന്‍ മുഴുവനും ആസ്വദിച്ചിരുന്നു. തിരികെ വീട്ടിലേക്ക് വന്നപ്പോള്‍ സന്തോഷം ഇരട്ടിയാവുകയാണ് ചെയ്തതെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button