‘വെയില്’ എന്ന തമിഴ് സിനിമയിലൂടെ തുടക്കം കുറിച്ചു കൊണ്ടായിരുന്നു പ്രിയങ്ക നായര്‍ എന്ന എന്ന നടിയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും ഏതാനും നല്ല സിനിമകള്‍ ചെയ്തെങ്കിലും പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാവുന്ന തരത്തില്‍ ഒരു കഥാപാത്രം പ്രിയങ്കയെ തേടിയെത്തിയില്ല. പക്ഷെ അതില്‍ തനിക്ക് നഷ്ടബോധം ഇല്ലെന്നും ഇനിയും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും താരം കേരള കൗമുദി ആഴ്ചപതിപ്പിന് നല്കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.
‘കഥ കേട്ടിട്ട് വേണ്ടെന്ന് വച്ച് ഹിറ്റായ സിനിമകള്‍ ഒത്തിരിയുണ്ട്. അഞ്ച് വര്‍ഷം മുമ്പ് വരെയൊക്കെ അത് സംഭവിച്ചിരുന്നു. പക്ഷെ ഇപ്പോഴില്ല. അറിവില്ലായ്മയായിരുന്നു അന്നത്തെ പ്രശ്നം. കഥ കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നും അത് ഹിറ്റാകില്ലെന്ന്. പക്ഷെ സിനിമ സൂപ്പര്‍ ഹിറ്റാകും. അന്നൊക്കെ പിന്നെ ചെറിയ പ്രായമാണല്ലോ. സിനിമയെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കനൊന്നും അറിയില്ലല്ലോ. ഓരോ അനുഭവങ്ങളിലൂടെയല്ലേ നമ്മള് പഠിക്കുന്നത്. അന്നൊക്കെ ഒരു സിനിമ ഏറ്റു കഴിയുമ്പോഴായിരിക്കും അതിനേക്കാള്‍ നല്ലൊരു കഥ വരിക. ചിലപ്പോള്‍ ഡേറ്റിന്റെ പ്രശ്നമുണ്ടാകും. വാക്ക് പറഞ്ഞതിന്റെ പേരില്‍ അതില്‍ നിന്നും മാറാന്‍ പറ്റില്ലല്ലോ. എങ്കിലും കഴിഞ്ഞതിലൊന്നും നഷ്ടബോധമില്ല. നമുക്കുള്ളത് നമ്മളെ തേടിയെത്തുമെന്നു പറയാറില്ലേ. ഈ വര്‍ഷം എനിക്ക് അങ്ങനെ കുറച്ചു പ്രോജക്റ്റ്സ് വന്നിട്ടുണ്ട്’.
Post Your Comments