മലയാളത്തിലെ പ്രശസ്ത സംവിധായക അഞ്ജലി മേനോന്റെ പേരില്‍ യുവ നടികളെ ഉള്‍പ്പടെ യുവാവ് വിളിച്ച് അവസരം വാഗ്ദാനം ചെയ്തത് 18 പേര്‍ക്കെന്ന് പൊലീസ്, അഞ്ജലി മേനോന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടില്‍ ജെ. ദിവിന് (32) പൊലീസ് പിടിയിലായിരുന്നു, സില്‍ക്ക് സ്മിതയുടെ ബയോപിക്കിലേക്ക് എന്നു പറഞ്ഞാണ് ഇയാള്‍ നടികളെയും മോഡലുകളെയും വിളിച്ചത്.
കൂടാതെ ‘അന്തരിച്ച നടി സില്‍ക് സ്മിതയെ കേന്ദ്രീകരിച്ചുള്ള ബയോപിക് എടുക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്, ഇതിലേയ്ക്ക് അല്പം ഗ്ലാമറസായ വേഷങ്ങള്‍ ചെയ്യേണ്ടി വരും, അല്പം സെക്സിയായി ചെയ്യാനാകുമോ’ എന്നെല്ലാം അന്വേഷിച്ചായിരുന്നു വിളികള്‍, സ്ത്രീ ശബ്ദത്തില്‍ മൊബൈല്‍ വിളികള്‍ക്കു സഹായിക്കുന്ന ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്, മൊബൈല്‍ കോളുകളെ ഇന്റര്‍നെറ്റ് കോളാക്കാന്‍ സാധിക്കുന്ന ആപ്പുകളിലൂടെ വ്യാജ മൊബൈല്‍ നമ്പര്‍ നിര്‍മിച്ചും ഇയാള്‍ വിളികള്‍ നടത്തിയിരുന്നു.
പ്രശസ്തരായ നിരവധി മോഡലുകള്‍ക്കും നടിമാര്‍ക്കും ഇത്തരത്തില്‍ ഫോണ്‍ വിളികള്‍ ചെന്നിരുന്നു, തുടര്‍ന്ന് ഇവരില്‍ പലരും തിരിച്ചു വിളിച്ചപ്പോഴാണ് നമ്പരുകള്‍ വ്യാജമാണെന്നു വ്യക്തമാകുന്നത്, പലരില്‍ നിന്ന് വിളി എത്തിയതോടെയാണ് അഞ്ജലി മേനോന് തന്റെ പേരില്‍ നടക്കുന്ന വ്യാജ വിളികളുടെ വിവരം അറിയുന്നത്, തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്, പ്രതിയെ മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയച്ചു
Post Your Comments