ബോളിവുഡിൽ എന്നും ഹോട്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് ആരാധകരെ ഞെട്ടിക്കുന്ന നടിയാണ് പൂനം പാണ്ഡെ, ക്രിക്കറ്റ് ടീം വിജയിച്ചാലും, ചലഞ്ചുകള്‍ ഏറ്റെടുത്തും ഇനി അതൊന്നുമല്ലാതെ തന്നെയും തന്റെ ചൂടന്‍ ചിത്രങ്ങള്‍ പൂനം അടിക്കടി പോസ്റ്റ് ചെയ്യാറുണ്ട്, ഇപ്പോഴിതാ കൊറോണ ഭീതിയില്‍ ലോകം നില്‍ക്കുമ്പോഴും ഒരു ചുംബന പോസ്റ്റുമായി എത്തിയിരിക്കുകയാണ് പൂനം പാണ്ഡെ.
ബോളിവുഡ് ഹോട്ട് താരം തന്റെ പ്രിയ കാമുകനെ ചുംബിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്, കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇരുവരും തൂവാല കൊണ്ട് മൂക്കും വായും മൂടിക്കെട്ടികൊണ്ടാണ് ചുംബിക്കുന്നത്, ഈ ചിത്രത്തിന് പറ്റിയ അടിക്കുറിപ്പെഴുതു എന്ന് ആരാധകരോട് ആവശ്യപ്പെട്ടാണ് പൂനം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
താരം കൊറോണ സമയത്ത് ഇത്തരമൊരു പോസ്റ്റുമായി എത്തിയതിനെതിരെ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്, ലോകം ആകമാനം വൈറസ് ഭീതിയില്‍ നില്‍ക്കുമ്പോല്‍ ഇത്തരം തരംതാണ പ്രവര്‍ത്തികല്‍ ഒഴിവാക്കിക്കൂടെ എന്നാണ് ഒരു വിഭാഗത്തിന്‍രെ വാദം.
Post Your Comments