CinemaGeneralLatest NewsMollywoodNEWS

അഭിമാനം; സംസ്ഥാന സര്‍ക്കാരിൻ്റെ സമയോചിത ഇടപെടലിനെ വാനോളം പ്രശംസിച്ച് നടൻ നിവിന്‍ പോളി

സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് നിവിന്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്.

സംസ്ഥാനത്തെ കൊവിഡ് 19 എന്ന മഹാമാരിയിൽ നിന്ന് മുക്തമാക്കുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് നടൻ നിവിൻ പോളി രംഗത്ത്. സമയോചിതമായ ഇടപെടലാണെന്നും എന്റെ സര്‍ക്കാരില്‍ അഭിമാനമുണ്ടെന്നും നിവിന്‍ കുറിച്ചു.  സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് നിവിന്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്.

കൊവിഡ് 19 അതിജീവനത്തിനായി 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ ലഭ്യമാക്കും. കുടുംബങ്ങള്‍ക്കാണ് അത് ലഭ്യമാവുക. ഒപ്പം ഏപ്രില്‍, മേയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടിയുടെ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കും. ബിപിഎല്ലുകാരില്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാങ്ങാത്തവര്‍ക്ക് 1000 രൂപ വീതവും നല്‍കുമെന്നും അതിനായി 100 കോടി രൂപ വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

സംസ്ഥാനത്ത് എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാര്‍ക്കും ഒരു മാസത്തെ സൗജന്യ ഭക്ഷ്യധാന്യം നല്‍കുമെന്നും ഇതിനോടൊപ്പം 20 രൂപക്ക് ഭക്ഷണം നല്‍കാന്‍ ഹോട്ടലുകളും ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. 500 കോടി രൂപയാണ് ഹെല്‍ത്ത് പാക്കേജിന്റെ ഭാഗമായി മുഖ്യമന്ത്രി വകയിരുത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button