ഇന്ത്യ കാത്തിരുന്ന വിധി ഒടുവില്‍ നടപ്പായി. നിര്‍ഭയ കേസിലെ നാല് പ്രതികളെയും പുലര്‍ച്ചെ 5.30ന് ഒരുമിച്ച് തൂക്കിലേറ്റി. മുകേഷ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ് എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. എഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ നീതി നടപ്പാകുന്നത്.
Beginning the day with the incredible news that the #Nirbhayacase convicts are executed. Justice has been served.
— Tamannaah Bhatia (@tamannaahspeaks) March 20, 2020
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി നിരവധി ബോളിവുഡ് താരങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. #Nirbhayacase എന്ന ഹാഷ്ടാഗോടെയാണ് തമന്ന ട്വീറ്റ് ചെയ്തിരിക്കുന്നത്.
“നിർഭയകേസ് കുറ്റവാളികളെ വധിക്കുന്നു എന്ന അവിശ്വസനീയമായ വാർത്തയോടെ ദിവസം ആരംഭിക്കുന്നു. നീതി നടപ്പാക്കി,” തമന്ന ഭാട്ടിയ ട്വിറ്ററിൽ കുറിച്ചു. തമന്നയ്ക്ക് പുറമേ ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂർ, റിതീഷ് ദേശ്മുഖ്, പ്രീതി സിന്‍റാ തുടങ്ങിയവരും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
#JusticeForNirbhaya My thoughts and prayers are with the parents, friends & loved ones of Nirbhaya. The wait has been long but the justice has been served.
— Riteish Deshmukh (@Riteishd) March 20, 2020
It’s done. Finally. I hope the parents can finally sleep slightly better tonight after YEARS. It’s been a long long battle for them. Asha Devi ?? https://t.co/XidMPTzKm4
— taapsee pannu (@taapsee) March 20, 2020
Post Your Comments