കുഞ്ചാക്കോ ബോബന് നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ‘പ്രിയം’ മലയാളികള്‍ മറക്കില്ല. ഈ ചിത്രത്തിലൂടെ മലയാളികളുെട ഹൃദയം കവർന്ന അഭിനേത്രിയാണ് ദീപ നായർ. എന്നാൽ പിന്നീട് അഭിനയത്തില്‍ ദീപ സജീവമായില്ല. വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ചതാരത്തിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറല്‍.
മക്കൾക്കൊപ്പം നിൽക്കുന്ന ദീപയുടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. തിരുവനന്തപുരം സ്വദേശിയാണ് ദീപ. മികച്ച നർത്തകികൂടിയായ ദീപ പഠനത്തിനിടെയാണ് ‘പ്രിയം’ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. സോഫ്റ്റ് വെയർ എഞ്ചിനീയറായ രാജീവ് നായരാണ് ദീപയുടെ ജീവിത പങ്കാളി. ഭർത്താവിനും മക്കളായ ശ്രദ്ധ, മാധവി എന്നിവർക്കൊപ്പം ഓസ്ട്രേലിയയിലെ മെൽബണിൽ വസിക്കുകയാണ് താരം.
Post Your Comments