മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടി ഒരു കാലത്ത് പ്രായത്തിനപ്പുറമുള്ള കഥാപാത്രങ്ങള്‍ ചെയ്തു കൊണ്ടായിരുന്നു നടനെന്ന നിലയില്‍ തന്റെ ഇമേജ് നിലനിര്‍ത്തിയത്. ഗൗരവമേറിയ സീരിയസ് ഇമോഷണല്‍ കഥാപാത്രങ്ങളായി നിറഞ്ഞു നിന്ന മമ്മൂട്ടി എന്ന നടന് ഒരിക്കലും കോമഡി വഴങ്ങില്ലെന്ന് അന്നേ മലയാള സിനിമയില്‍ പരസ്യമായ ഒരു രഹസ്യം പറച്ചില് ഉണ്ടായിരുന്നു. എന്നാല്‍ സുരേഷ് ബാബു ഡെന്നിസ് ജോസഫ് ടീമിന്റെ കോട്ടയം കുഞ്ഞച്ചന് പുറത്തിറങ്ങിയതോടെ കോമഡിയും തനിക്ക് അനായാസം കൈകാര്യം ചെയ്യുമെന്ന് മമ്മൂട്ടി തെളിയിച്ചു. മലയാള സിനിമയില്‍ മമ്മൂട്ടിയെ സീരിയസാക്കി നിര്‍ത്തിയത് രണ്ടേ രണ്ടു പേരായിരുന്നുവെന്ന് തുറന്നു പറയുകയാണ് മമ്മൂട്ടിയെ നായകനാക്കി കോമഡി ചിത്രങ്ങള്‍ ചെയ്ത ജോണി ആന്റണി എന്ന സംവിധായകന്.
എംടി സാറും ദാമോദരന്‍ മാഷും കാരണം കോമഡി വിട്ടു സീരിയസ്സായിപ്പോയ നടനാണ് മമ്മുക്ക. കോമഡി ആസ്വദിക്കുകയും നന്നായി അഭിനയിക്കുകയും ചെയ്യുന്ന വേറൊരാളില്ല. കോട്ടയം കുഞ്ഞച്ചനെ വെല്ലാന്‍ ആരുണ്ട് ഇന്നും. ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ ജോണി ആന്റണി പറയുന്നു.
തുറുപ്പ് ഗുലാന്. പട്ടണത്തില്‍ ഭൂതം, തോപ്പില്‍ ജോപ്പന് എന്നീ മൂന്ന് സിനിമകളിലാണ് മമ്മൂട്ടി ജോണി ആന്റണി ടീം ഒന്നിച്ചത്, മൂന്ന് സിനിമകളും പൂര്‍ണമായും നര്‍മത്തിന് പ്രാധാന്യം നല്കി ഒരുക്കിയ സിനിമകളായിരുന്നു.
Post Your Comments