ബിഗ് ബോസിൽ ഇത്തവണത്തെ ‘തലയണമന്ത്രം’ എന്ന പേരിലായിരുന്നു വീക്ക്ലി ടാസ്ക് നടന്നിരുന്നത്. ടാസ്കിന് ശേഷം ഏറ്റവും മികച്ച പ്രകടനം നടത്തിയവരെയും മോശം പ്രകടനം നടത്തിയവരെയും തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആയിരുന്നു നടന്നിരുന്നത്. എന്നാൽ വോട്ടിംഗിന് ശേഷം പക്ഷേ ഹൗസില്‍ ഒരു തര്‍ക്കം തന്നെ നടന്നിരുന്നു. ദയ അശ്വതിയാണ് എതിര്‍ഗ്രൂപ്പുകാര്‍ തന്നെ സ്ഥിരം കളിയാക്കുന്നതായി പരാതിപ്പെട്ട് പൊട്ടിത്തെറിച്ചത്.വീക്ക്ലി ടാസ്കിൽ ജയിലിലേക്ക് വിടാനായി രണ്ട് മോശം പ്രകടനക്കാരെ ഏത് ടീമില്‍നിന്നും തെരഞ്ഞെടുക്കാമായിരുന്നു ബിഗ് ബോസിന്റെ നിർദേശം.
ഇതുപ്രകാരം മോശം പ്രകടനക്കാരുടെ വോട്ടിംഗ് നടന്നതിന് പിന്നാലെയാണ് ദയയെ എതിര് ടീം കളിയാക്കാന്‍ ആരംഭിച്ചതും ദയ അത് ഏറ്റുപിടിച്ച് വലിയ വാക്കുതര്‍ക്കത്തിലേക്ക് എത്തിയതും.
രഘുവിനെയും അമൃത-അഭിരാമിമാരെയുമാണ് ദയ മോശം പ്രകടനം നടത്തിയവരായി വിലയിരുത്തിയത്. എതിര് ടീമുകള്‍ നിര്‍മ്മിച്ച തലയിണകളുടെ ഗുണനിലവാരം പരിശോധിക്കുന്ന ചുമതല ദയയ്ക്കും അമൃത-അഭിരാമിമാര്ക്കുമായിരുന്നു. തലയിണകളുടെ ഭാരവും പഞ്ഞി പുറത്തുവോകുന്നുണ്ടോ എന്നും മാത്രം പരിശോധിക്കുമെന്ന് ആദ്യം ഉറപ്പ് തന്ന അമൃതയും അഭിരാമിയും പിന്നീട് തങ്ങളുടെ ടീമിന്റെ തലയിണകളുടെ തയ്യലിന്റെ ഗുണനിലവാരും പരിശോധിച്ചുവെന്നും എന്നാല്‍ പിന്നീട് വന്ന് ക്ഷമ ചോദിച്ചുവെന്നും അവരുടെ മോശം പ്രകടനത്തിനുള്ള കാരണമായി ദയ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ കാരണം തങ്ങള്‍ക്ക് മനസിലായില്ലെന്ന് ചൂണ്ടിക്കാട്ടി രഘുവും അമൃതയും അഭിരാമിയും സുജോയും ദയയെ പരിഹസിക്കുകയായിരുന്നു. മറ്റുള്ളവർ ദയയെ തടഞ്ഞെങ്കിലും ദയ ഉറച്ച ശബ്ദത്തില്‍ തന്നെ അവരോട് പ്രതികരിച്ചു. എതിര്ടീമംഗങ്ങളുമായുള്ള ദയയുടെ തര്‍ക്കം ഏറെ നേരം നീണ്ടുനില്‍ക്കുകയും ചെയ്തു. ഇതിനിടെ ‘ഇത് ഫേസ്ബുക്ക് ലൈവ് അല്ലെന്ന്’ സുജോ ദയയോട് പറയുന്നത് കേള്‍ക്കാമായിരുന്നു.
Post Your Comments