CinemaGeneralLatest NewsMollywoodNEWS

കൊറോണ വൈറസ് : വീട്ടിൽ അവധി ആഘോഷിച്ച് താരങ്ങൾ

അപ്രതീക്ഷിതമായി ലഭിച്ച അവധി ദിവസങ്ങൾ കുടുംബാംഗങ്ങൾക്കൊപ്പം ചെലവിടുന്ന താരങ്ങൾ, അവരുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നുമുണ്ട്.

കോവിഡ് 19 കൊറോണ വൈറസിനെതിരെ ജാഗ്രതാ നിർദേശം നിലനിൽക്കുന്നതിനാൽ സിനിമകളുടെ ചിത്രീകരണ ജോലികൾ നിർത്തി വെച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ താരങ്ങളെല്ലാം വീട്ടിൽ വിശ്രമത്തിലാണ്. അപ്രതീക്ഷിതമായി ലഭിച്ച അവധി ദിവസങ്ങൾ കുടുംബാംഗങ്ങൾക്കൊപ്പം ചെലവിടുന്ന താരങ്ങൾ, അവരുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നുമുണ്ട്.

 

 

View this post on Instagram

 

Sreekrishnapurathe Nakshatrathilakam fans come on

A post shared by Ahaana Krishna (@ahaana_krishna) on

സഹോദരിമാർക്കൊപ്പം വീട്ടിലാണ് യുവതാരം അഹാന കൃഷ്ണ. തന്റെ മൂന്നു സഹോദരിമാരുടെ കൂടെ ചെയ്ത രസകരമായ ടിക്ടോക് വിഡിയോ താരം ആരാധകരമായി പങ്കുവച്ചു.

 

നടി കനിഹ ഫിറ്റ്നസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി ലഭിച്ച ഒഴിവു സമയം ക്രിയാത്മകമായി വിനിയോഗിക്കുകയാണെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

View this post on Instagram

 

Not the most productive thing to do rn, but hey we’re all stuck at home jobless. Woah! #tiktok #selfquarantine #jobless #killingtime

A post shared by Neeraj Madhav (@neeraj_madhav) on

സമയം തള്ളിനീക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട നൃത്തത്തെ കൂട്ടു പിടിച്ചിരിക്കുകയാണ് യുവതാരം നീരജ് മാധവ്. രസകരമായ ഡാൻസ് നമ്പറുമായാണ് നീരജ് ആരാധകർക്കു മുൻപിലെത്തിയത്. സ്വയം സമ്പർക്ക വിലക്കിൽ വീട്ടിൽ കഴിയുന്ന താരം കോവിഡ് 19നെക്കുറിച്ചുള്ള ഓൺലൈൻ ബോധവൽക്കരണ പരിപാടികളിൽ സജീവമാണ്. അസ്തമയസൂര്യന്റെ വിഡിയോ ആണ് നടി ഭാമ പങ്കുവച്ചത്.

 

View this post on Instagram

 

The light is always there. How much light comes to u depends on u? # Homeeee #bliss #evening

A post shared by Bhamaa (@bhamaa) on

എന്നാൽ സംസ്ഥാന സർക്കാരിന്റെ ബ്രെയ്ക്ക് ദ ചെയിൻ ക്യാംപയിനിൽ മോഹൻലാൽ, പൃഥ്വിരാജ്, ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ തുടങ്ങി നിരവധി താരങ്ങളും പങ്കുചേരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button