BollywoodCinemaGeneralLatest NewsNEWS

കൊവിഡ് 19 : ബോളിവുഡ് താരം റിച്ച ഛദ്ദയും അലി ഫസലും വിവാഹം മാറ്റിവച്ചു

ഏപ്രിൽ 15- നായിരുന്നു  ഇവരുടെ വിവാഹം നടക്കാനിരുന്നത്.

ലോകം മുഴുവൻ കൊവിഡ് 19 കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തില്‍ വിവാഹം മാറ്റിവെച്ചിരിക്കുകയാണ് ബോളിവുഡ് നടി റിച്ച ഛദ്ദയും നടന്‍ അലി ഫസലും. ഏപ്രിൽ 15- നായിരുന്നു  ഇവരുടെ വിവാഹം നടക്കാനിരുന്നത്. കോവിഡ് 19ന്റെ സാഹചര്യത്തില്‍ വിവാഹ തിയതി മാറ്റാനാണ് ഇരുവരുടെയും തീരുമാനം.

”കോവിഡ് 19 ആഗോളതലത്തില്‍ പടരുന്ന നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ അലി ഫസലും റിച്ച ഛദ്ദയും തങ്ങളുടെ വിവാഹം 2020- ന്റെ അവസാന പകുതിയിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.  ”എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ആര്‍ക്കും യാതൊരു വിധത്തിലുള്ള അസുഖം വരല്ലേയെന്നും അവര്‍ ആഗ്രഹിക്കുന്നു” എന്ന് താരങ്ങളുടെ വക്താവ് അറിയിച്ചു.

2016-ലാണ് റിച്ചയും അലിയും പ്രണയത്തിലാവുന്നത്. ‘ഫുക്രീ’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ‘ഷക്കീല: നോട്ട് എ പോണ്‍സ്റ്റാര്‍’, ‘അഭി തോ പാര്‍ട്ടി ശുരു ഹുയി ഹേ’ എന്ന ചിത്രങ്ങളാണ് നടിയുടെതായി ഇനി റിലീസിനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button