പതിനേഴ് മത്സരാര്‍ഥികളുമായി ആരംഭിച്ച ബിഗ് ബോസ് ഷോ അവസാനിച്ചിരിക്കുകയാണ്. ഇന്നാണ് പരിപാടിയുടെ അവസാനത്തെ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്.മത്സരാര്‍ഥികളെ ഇക്കാര്യം അറിയിക്കുന്നതിനായി അവതാരകന് മോഹന്‍ലാല്‍ വീടിനുള്ളിലേക്ക് എത്തിയ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.ഷോയിൽ നിന്നും തിരിച്ച് വന്നതിന് ശേഷം ദയ അശ്വതി ഫേസ്ബുക്കിലെഴുതിയ കുറിപ്പുകള്‍ ശ്രദ്ധേയമായിരുന്നു. എന്നാൽ ബിഗ് ബോസിലെ പ്രവൃത്തികള്‍ ചോദ്യം ചെയ്ത് ചിലര്‍ ദയയ്ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുണ്ടെന്നുമാണ് അറിയുന്നത്. ഇപ്പോഴിതാ ഇതിനെതരി പ്രതികരിച്ച് കൊണ്ടാണ് ദയ എത്തിയിരിക്കുന്നത്.
‘മനസാക്ഷി ഇല്ലാത്തവരും, അമ്മയും പെങ്ങളും തിരിച്ചറിയാത്തവരും വിദ്യാഭ്യാസം ഇല്ലാത്തവരേ പുച്ഛിക്കുന്ന ഊളകളോടും വീഡിയോക്ക് താഴേ എന്നെ പൊങ്കാലയിടേണ്ടതാണ് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എത്ര ഉളുപ്പില്ലാത്ത ഊളകള്‍ ഉണ്ടെന്ന് മനസ്സിലാക്കാനുള്ള ഒരു വേദി കൂടിയാണിത്. ഈ അവസരം ഇന്നേക്ക് മാത്രം. മിസ്സാക്കല്ലേ ഉളുപ്പില്ലാത്ത ഊളകളേ. പ്രത്യകം പറയുന്നു അമ്മയും പെങ്ങളും തിരിച്ചറിയാത്തവര്‍ക്കും വിദ്യാഭ്യാസം ഇല്ലാത്തവരേ പുച്ഛിക്കുന്ന ഊളകള്‍ക്ക് മാത്രം’.
‘എന്നെ പോലെ ആരുമാരും ഇല്ലാത്ത വെറും ഒരു പീറ പെണ്ണിനെ പേടിച്ച് അതും ബിഗ് ബോസ്സേ എന്ന് പറഞ്ഞ് നില്ക്കാന് പോലും വിദ്യഭ്യാസമില്ലാത്ത ഈ എന്നെ പേടിച്ച. എന്റെ പേര് എടുത്ത് പറഞ്ഞ് ദയയുടെ പേജ് പൂട്ടിക്കണം എന്നും പറഞ്ഞ് അദ്ദേഹത്തിന്റെ പേര് കൂട്ടി ഫാന്‍സ് ആണെന്ന് പറഞ്ഞ് ഇങ്ങനെ തെണ്ടുന്നത് ഒരു വന്പരാജയമല്ലേ എന്നൊരു സംശംയം. അതോ എന്നെ പേടിയാണോ? എന്നും ഫേസ്ബുക്കിലൂടെ ദയ ചോദിക്കുന്നു.
വിദ്യാഭ്യാസ കുറവിന്റെയും ബിഗ് ബോസില്‍ ദയ സംസാരിച്ച കാര്യങ്ങളുമൊക്ക പറഞ്ഞു
കൊണ്ടായിരുന്നു കമന്റുകള്‍ വന്നിരുന്നത്.
Post Your Comments