ലോകം മുഴുവന്‍ കൊവിഡ് ഭീതിയിലാണ്. തനിക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞു പ്രമുഖന്‍ നടന്‍ ഡാനിയല്‍ കിം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇത് ആരാധകരെ അറിയിച്ചത്. അതിനൊപ്പം ഏഷ്യന്‍ ജനതയ്‌ക്കെതിരേ നടക്കുന്ന വംശീയവെറിക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു താരം. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച 10 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ താന്‍ കൊവിഡ് ബാധിതനാണെന്നും ഐസൊലേഷനിലാണെന്നു കൊറിയന്‍ – അമേരിക്കന്‍ നടനായ കിം വ്യക്തമാക്കി.
ഏഷ്യന്‍ ജനതയ്‌ക്കെതിരായ മുന്‍വിധി അവസാനിപ്പിക്കണമെന്നും അദ്ദേഹം വീഡിയോയില്‍ ആവശ്യപ്പെട്ടു. ”ചൈനയിലെ വുഹാനിലെ സീഫുഡ് മാര്‍ക്കറ്റിലാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ അത് എനിക്ക് ബാധിച്ചത് ചൈനയില്‍ നിന്നല്ല, അമേരിക്കയില്‍ നിന്നാണ്, ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി താന്‍ പുതിയ സീരീസായ ന്യൂ ആംസ്റ്റര്‍ഡാമിന്റെ ചിത്രീകരണത്തിനായി ന്യൂയോര്‍ക്കിലായിരുന്നു. കൊവിഡ് പടര്‍ന്ന് പിടിച്ചതോടെ താന്‍ തിരിച്ച് ഹവായിലേക്ക് പോയി. യാത്രയില്‍ തനിക്ക് അസുഖമുള്ളതായി തോന്നിയെന്നും ഇതോടെ ഐസൊലേഷനില്‍ പ്രവേശിക്കുകയായിരുന്നുവെന്നും” അദ്ദേഹം പറഞ്ഞു.
Post Your Comments