വേറിട്ട കഥാപത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ നടനാണ് സൈജു കുറുപ്പ്. മയൂഖത്തിലെ ഉണ്ണി കേശവന്‍, ട്രിവാന്‍ഡ്രം ലോഡ്ജിലെ ഷിബു വെള്ളായണി, ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ അറയ്ക്കല്‍ അബു എന്നിങ്ങനെ സിനിമാപ്രേമികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നിട്ടുണ്ട്.
ഇപ്പോഴിതാ ട്രിവാന്‍ഡ്രം ലോഡ്ജിലെ വേഷത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സൈജു കുറുപ്പ്. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതിനെ കുറിച്ച് താരം പറയുന്നത്. കോമഡി വേഷങ്ങളാണ് കൂടുതലായി തേടിയെത്തുന്നത്. ദൈവാനുഗ്രഹം കൊണ്ടാണ് ട്രിവാന്‍ഡ്രം ലോഡ്ജിലെ വേഷം എനിക്ക് ലഭിച്ചത്. കോമഡി ഇമേജ് ഇല്ലാത്ത ഒരാളായിരിക്കണം ആ കഥാപാത്രം ചെയ്യേണ്ടതെന്ന് വി.കെ. പ്രകാശും അനൂപ് മേനോനും ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. സ്ത്രീലമ്പടനായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ വേഷമാണെന്ന് വി.കെ.പി വിളിച്ചു പറഞ്ഞപ്പോള്‍ ബെഡ്റൂം സീന്‍ കാണുമോയെന്ന് ഭയന്നിരുന്നു.
ഈ കഥാപാത്രം നിനക്കൊരു ബ്രേക്ക് ആയിരിക്കുമെന്നാണ് വി.കെ.പി അന്ന് എന്നോട് പറഞ്ഞത്. വി.കെ .പി അല്ലാതെ ആര് ആ സിനിമ ചെയ്താലും ചിലപ്പോള്‍ എന്റെ കഥാപാത്രം ഇത്രയും നന്നാവുമായിരുന്നില്ലെന്നും സൈജു കുറുപ്പ് വ്യക്തമാക്കി.
Post Your Comments