GeneralLatest NewsTV Shows

എല്ലാം എന്റെ തെറ്റാണ്, വിവാഹമോചനം, കുട്ടിയും അവളും മരിച്ചു; ഭാര്യക്കും മക്കള്‍ക്കും എന്ത് സംഭവിച്ചുവെന്ന് വെളിപ്പെടുത്തി രജിത് കുമാര്‍

ഞാന്‍ അവളില്‍ കുറ്റം കണ്ടെത്താന്‍ നോക്കി, തിരിച്ച് അവളും. പക്ഷെ ഇന്ന് ഞാന്‍ പറയുന്നു തെറ്റ് മുഴുവന്‍ എന്റേതാണെന്ന്. അങ്ങനെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. അതിന് ശേഷം ഞാന്‍ വിവാഹം വേണ്ടന്നു വച്ചു.

ബിഗ്‌ ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആരാധക പ്രീതി നേടിയ രജിത്കുമാര്‍ തന്റെ ഭാര്യയ്ക്കും മക്കള്‍ക്കും എന്ത് സംഭവിച്ചു എന്ന് തുറന്നു പറയുന്നു. കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 2001ല്‍ വിവാഹം ചെയ്തു 2005ല്‍ ഭാര്യയും കുട്ടികളും മരിച്ചുവെന്നാണ് താരം പറഞ്ഞത്. അതിനു പിന്നിലെ സത്യം തുറന്നു പറയുകയാണ്‌ അദ്ദേഹം.

കൊല്ലത്തുനിന്നാണ് താന്‍ വിവാഹം ചെയ്തതെന്ന് രജിത് കുമാര്‍ പറഞ്ഞു.” കൊല്ലത്തുനിന്നും 2001 ല്‍ ഞാന്‍ വിവാഹം ചെയ്തത്. നല്ല പെണ്‍കുട്ടിയായിരുന്നു. ഡെലിവറി കോംപ്ലിക്കേഷനുണ്ടായിരുന്നു. ഒന്നാമത്തെ കുട്ടി അബോര്‍ഷനായി. ഡോക്ടര്‍മാര്‍ കുറച്ച് റെസ്റ്റ് നിര്‍ദേശിച്ചിരുന്നു. രണ്ടാമത് ഗര്‍ഭിണിയാപ്പോള്‍, അബോര്‍ഷനായത് എന്റെ വീട്ടില്‍ നിന്നായതുകൊണ്ടും, റെസ്റ്റില്ലാത്തതുകൊണ്ടാണെന്നും കരുതി അവരുടെ വീട്ടില്‍ കൊണ്ടാക്കി. അവിടെ നിന്നും ട്യൂബില്‍ കുടുങ്ങിയെന്നൊക്കെ പറഞ്ഞ് കുഞ്ഞ് പോയി. അമ്മ വിശ്വാസിയായതുകൊണ്ട് ജാതകം നോക്കിയപ്പോള്‍ എനിക്കും പ്രശ്‌നമാണെന്ന് കണ്ടു. അഞ്ച് വര്‍ഷമാണ് ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞത്. പരസ്പരം ഐക്യമില്ലായിരുന്നു.

ഭാര്യയുടെ അമ്മയും അച്ഛനും പറയുന്നതായിരുന്നു അവര്‍ കേട്ടുകൊണ്ടിരുന്നത്. ഒറ്റയ്ക്ക് ജീവിച്ച് ജയിച്ചുവന്ന ഞാന്‍ പറയുന്നത് കേള്‍ക്കാനും ഉള്‍ക്കൊള്ളാനും സമയമെടുക്കുമെന്ന് വന്നു. എനിക്ക് വേദത്തിന്റെ അറിവോ തിരിച്ചറിവോ ഇല്ല. കാരണം അന്ന് ഞാന്‍ പിശാചിന്റെ ആളായിരുന്നു. എല്ലാം എന്റെ തെറ്റാണ്, അങ്ങനെ പരസ്പരസമ്മതത്തോടെ വിവാഹമോചനം ചെയ്യാന്‍ തീരുമാനിച്ചു. ഡിവോഴ്‌സിന് എതിരാണ് ഞാന്‍, ചെയ്യാന്‍ പാടില്ല. തീരെ ഒരുമിച്ച് മുന്നോട്ടുപോകാന്‍ പറ്റാത്തവര്‍ പിരിയുന്നതാണ് നല്ലത്. ഞാന്‍ അതില്‍ കൂടി വിശ്വസിക്കുന്നു.

വേദത്തില്‍ അറിവുണ്ടായിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു. അന്ന് അതെനിക്കില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ അവളില്‍ കുറ്റം കണ്ടെത്താന്‍ നോക്കി, തിരിച്ച് അവളും. പക്ഷെ ഇന്ന് ഞാന്‍ പറയുന്നു തെറ്റ് മുഴുവന്‍ എന്റേതാണെന്ന്. അങ്ങനെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. അതിന് ശേഷം ഞാന്‍ വിവാഹം വേണ്ടന്നു വച്ചു. അവളെ അവര്‍ വേറെ വിവാഹം കഴിപ്പിച്ചു. ആ ബന്ധത്തില്‍ അവള്‍ പ്രസവിച്ചു, പക്ഷെ കുട്ടിയും അവളും മരിക്കുകയായിരുന്നു. അതുകൊണ്ടാണ് എനിക്ക് രണ്ട് കുട്ടികളുണ്ടെന്നും പ്രസവത്തില്‍ ഭാര്യ മരിച്ചുവെന്നും പറഞ്ഞത്.” രജിത് കുമാര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button