അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരപുത്രിയാണ് കല്യാണി പ്രിയദർശൻ. ശോഭനയും സുരേഷ് ഗോപിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ കല്യാണിയുടെ നിഖിത എന്ന വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.
സിനിമയിലെ താരത്തിന്റെ അഭിനയം കണ്ട് നിരവധി പേരാണ് കല്യാണിക്ക് ആശംസകള്‍ അറിയിച്ചത്. എന്നാൽ കല്യാണി കാത്തിരുന്നത് അച്ഛന്റെ വാക്കുകള്‍ക്ക് വേണ്ടിയായിരുന്നു. മരക്കാർ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി തിരക്കിലായതിനാല്‍ പ്രിയദര്ശന് തന്റെ മകളുടെ ആദ്യ മലയാള ചിത്രം കാണാന്‍ സമയം കിട്ടിയില്ല. ഒടുവിൽ കല്യാണി കാത്തിരുന്ന ആ പ്രശംസ ലഭിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം കാര്യം പറഞ്ഞിരിക്കുന്നത്.
‘അച്ഛന് ഒടുവില്‍ എന്റെ സിനിമ കണ്ടു. അദ്ദേഹം സംവിധായകനെയും മറ്റുള്ളവരെയും വിളിച്ച് പ്രശംസിക്കുന്നതിന്റെ തിരക്കിലാണ്. ഞാന്‍ ആകട്ടെ ആ കോള്‍ കട്ട് ചെയ്ത് എന്നെ പ്രശംസിക്കുന്നത് കേള്‍ക്കാനുള്ള കാത്തിരിപ്പിലാണ്… എനിക്കുള്ള ആലിംഗനം എപ്പോള്‍ ലഭിക്കും.’–കല്യാണി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കല്യാണി കുറിച്ചതിങ്ങനെ…‘ഒടുവില്‍ എന്നെ അച്ഛൻ ആശ്ലേഷിച്ചു. സിനിമയും സിനിമയിലെ എന്റെ കഥാപാത്രത്തെയും അദ്ദേഹം ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു”- സന്തോഷത്തോടെ കല്യാണി കുറിച്ചു.
ഹെലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ശിവകാർത്തികേയന്റെ ഹീറോയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു
Post Your Comments