
ലോകം മുഴുവന്‍ ഭീതി പരത്തി കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മാസ്ക് അണിഞ്ഞ് ക്വാറന്റീനിൽ കഴിയുന്ന മംമ്ത മോഹൻദാസിന്റെ ചിത്രമാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സെൽഫി ക്വാറന്റീൻഡ് എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ലൈഫ് ഇൻ ദ് ടൈം ഓഫ് കൊറോണ, സെൽഫ് ക്വാറന്റൈൻ, സ്റ്റേ ഹോം തുടങ്ങിയ ഹാഷ് ടാഗുകൾ ചേർത്താണ് താരത്തിന്റെ പോസ്റ്റ്.
View this post on Instagram
Self-ie Quarantined! #lifeinthetimeofcorona #selfquarantine #stayhome #mask #selfie #corona
കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ താരം വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്നാണ് വിവരം. വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ രോഗലക്ഷണമില്ലെങ്കിലുപോലും രണ്ടാഴ്ചയെങ്കിലും നിര്‍ബന്ധമായും വീട്ടിൽ കഴിയണമെന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പോസ്റ്റ്.
എന്നാൽ താരത്തിന്റെ ചിത്രത്തിന് നിരവധിപേരാണ് വിവിധ കമന്റുകളുമായി എത്തിയിരിക്കുന്നത്. സുരക്ഷിതയായിരിക്കൂ എന്ന് ഒരു കൂട്ടർ പറയുമ്പോൾ മറ്റൊരു കൂട്ടർ കാര്യത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാതെ രോഗികളെ ഇങ്ങനെ കളിയാക്കാതിരിക്കൂ എന്നും പറയുന്നു.
Post Your Comments