BollywoodCinemaGeneralLatest NewsNEWS

കോവിഡ് 19; ലണ്ടനില്‍ കുടുങ്ങിയ ഇര്‍ഫാന്‍ ഖാന്റെ മകൻ തിരിച്ചെത്തി

വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു

ഇന്ന് ലോകം മുഴുവന്‍ കോവിഡ് 19 മഹാമാരിയായി പടരുന്ന സാഹചര്യത്തില്‍ ലണ്ടനില്‍ കുടുങ്ങിയ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി, ലണ്ടനില്‍ പഠിക്കുന്ന ബാബിലിന് മുംബൈയിലേക്ക് വരാന്‍ സാധിച്ചിരുന്നില്ല, തുടര്‍ന്ന് അമ്മ സുതാപ ലണ്ടനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.

പക്ഷേ ഇന്ന് ”ഒരു അമ്മയെന്ന നിലയില്‍ ഞാന്‍ ആശങ്കാകുലയാണ്, പക്ഷേ ഇന്ത്യന്‍ സര്‍ക്കാര്‍ ലണ്ടനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാത്തത് എന്തുകൊണ്ടാണ്?” എന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ സുതാപ ചോദിച്ചിരുന്നു.

എന്നാൽ അതേസമയം, ഇര്‍ഫാന്‍ ഖാന്‍ അമേരിക്കയില്‍ മെഡിക്കല്‍ ട്രീറ്റ്‌മെന്റിലാണ്, താരത്തിന്റെ പുതിയ സിനിമ ‘അംഗ്രേസി മീഡിയം’ റിലീസ് ചെയ്തതിന് പിന്നാലെയാണ് താരം അമേരിക്കയിലെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button