CinemaGeneralKollywoodLatest NewsNEWS

ഞാന്‍ അവരെക്കുറിച്ച് അഭിമുഖങ്ങളില്‍ സംസാരിക്കുന്നതൊന്നും ഇഷ്ടമല്ല: ഭാര്യയുടെ അനിഷ്ടം പറഞ്ഞു ഗൗതം മേനോന്‍

എന്റെ സിനിമാ ജീവിതത്തില്‍ ഭാര്യയുടെ പിന്തുണ നൂറ് ശതമാനവും ഉണ്ട്

ഡയറക്ടര്‍ എന്ന നിലയില്‍  ഇന്ത്യന്‍ സിനിമയില്‍ തന്നെ വലിയ ഇമേജ് കാത്തു സൂക്ഷിക്കുന്ന ഗൗതം മേനോന്‍ തന്റെ ഭാര്യയുടെ ഒരു വേറിട്ട സ്വഭാവ രീതിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. മീഡിയയുടെ മുന്നിലൊന്നും പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കാത്ത ആളാണ് തന്റെ ഭാര്യ പ്രീതിയെന്നും കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ തന്റെ ഒരു അഭിമുഖങ്ങളിലും ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം നല്‍കിയിട്ടില്ലെന്നും ഗൗതം മേനോന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

ഗൗതം മേനോന്റെ വാക്കുകള്‍

‘എന്റെ സിനിമാ ജീവിതത്തില്‍ ഭാര്യയുടെ പിന്തുണ നൂറ് ശതമാനവും ഉണ്ട്. പക്ഷെ ഞാന്‍ അവരെക്കുറിച്ച് അഭിമുഖങ്ങളില്‍ സംസാരിക്കുന്നതൊന്നും അവര്‍ക്ക് ഇഷ്ടമല്ല. കഴിഞ്ഞ ഇരുപത് വര്‍ഷമായി എന്റെ ഒരു അഭിമുഖങ്ങളിലും അവരുടെ ഫോട്ടോ വരാറില്ല. ഇത് പ്രീതിയുടെ നിര്‍ദ്ദേശമാണ്. ഒരിക്കല്‍ ആനന്ദ വികടന്‍ മാസികയില്‍ നിന്ന് എന്റെ അഭിമുഖം എടുക്കാന്‍ വന്നു. അവര്‍ എടുത്ത ഫോട്ടോയുടെ ബാക്ക് ഗ്രൗണ്ടില്‍ പ്രീതി ഉണ്ടായിരുന്നു. അവര്‍ അത് സൂം ചെയ്തു അച്ചടിച്ചു. ഇതുകാരണം പ്രീതി എന്നോട് പിണങ്ങി പത്ത് ദിവസം മിണ്ടാതെ നടന്നു. അത്രയേറെ അവര്‍ സ്വകാര്യത ആഗ്രഹിക്കുന്നു. കുട്ടികളുടെ കാര്യത്തിലും അതേ’. ഗൗതം മേനോന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button