CinemaGeneralHollywoodLatest NewsMollywoodNEWS

ഗെയിം ഓഫ് ത്രോൺ നടി ഇന്ദിര വർമയ്ക്ക് കോവിഡ് 19

താനിപ്പോൾ കിടപ്പിലാണെന്നും അസുഖം അത്ര സുഖകരമല്ലെന്നും നടി സമൂഹമാധ്യമത്തിൽ കുറിച്ചു.

ക്രിസ്റ്റഫര്‍ ഹിവ്ജുവിന് പിന്നാലെ ‘ഗെയിം ഓഫ് ത്രോണ്‍സ്’ താരം ഇന്ദിര വര്‍മ്മക്കും കോവിഡ് 19 സ്ഥിരീകരിച്ചു. തനിക്ക് രോഗം സ്ഥിരീകരിച്ചതായി ഇന്ദിര തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. താനിപ്പോൾ കിടപ്പിലാണെന്നും അസുഖം അത്ര സുഖകരമല്ലെന്നും നടി സമൂഹമാധ്യമത്തിൽ കുറിച്ചു.

 

”ഞാന്‍ കിടപ്പിലാണ്, ഇത് അത്ര നല്ലതല്ല. സുരക്ഷിതവും ആരോഗ്യകരവുമായി തുടരുക” എന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എല്ലാരിയ സാന്റ് എന്ന കഥാപാത്രമായാണ് ഇന്ദിര ഗെയിം ഓഫ് ത്രോണ്‍സില്‍ വേഷമിട്ടത്.

നടി എമിലിയ ക്ലാർക്കിനൊപ്പമുള്ള തിയറ്റര്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് കോവിഡ് ബാധിക്കുന്നത്. രോഗഭീതിയെ തുടർന്ന് തിയറ്റർ ഷോയും നിർത്തിവച്ചിരിക്കുകയാണ്. മീര നായർ ചിത്രം കാമ സൂത്രയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഇന്ദിര വർമ.

shortlink

Related Articles

Post Your Comments


Back to top button