BollywoodGeneralLatest News

എന്റെ മകള്‍ ഡാന്‍സ് ചെയ്യണ്ട; മകള്‍ അഭിനയിക്കുന്നതിനോട് ഭര്‍ത്താവിനു താത്പര്യമില്ലെന്ന് നടി

പ്രൊഫഷണല്‍ ഡാന്‍സര്‍ ആകണമെന്നും ബോളിവുഡിലേക്ക് അരങ്ങേറണം എന്നുമായിരുന്നു അവളുടെ ആഗ്രഹം. എന്നാല്‍ തന്റെ മകള്‍ നൃത്തം ചെയ്യുന്നതോ അഭിനയിക്കുന്നതോ ധര്‍മേന്ദ്ര ഇഷ്ടപ്പെട്ടിരുന്നില്ല

അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്ന് താരമക്കളും അഭിനയ രംഗത്തേയ്ക്ക് എത്തുന്നത് സാധാരണമാണ്. എന്നാല്‍ മകള്‍ ഇഷ ഡിയോള്‍ അഭിനയിക്കുന്നതും നൃത്തം ചെയ്യുന്നതും ഭര്‍ത്താവ് ധര്‍മ്മേന്ദ്രയ്ക്ക് ഇഷ്ടമില്ലായിരുന്നുവെന്ന് നടി ഹേമാ മാലിനി തുറന്നു പറയുന്നു. ഇഷക്ക് ഡാന്‍സ് ചെയ്യുന്നതിനോടും അഭിനയിക്കുന്നതിനോടും ആയിരുന്നു താത്പര്യമെന്നും എന്നാല്‍ ധര്‍മ്മേന്ദ്ര അതിനോട് യോജിച്ചിരുന്നില്ലെന്ന് ഹേമാ മാലിനി ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

“ഇഷക്ക് സ്‌പോര്‍ട്‌സ്, ഡാന്‍സ് എന്നീ കാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്നു. വീട്ടില്‍ ഞങ്ങള്‍ ഒരുമിച്ച്‌ നൃത്തം ചെയ്യുമായിരുന്നു. പ്രൊഫഷണല്‍ ഡാന്‍സര്‍ ആകണമെന്നും ബോളിവുഡിലേക്ക് അരങ്ങേറണം എന്നുമായിരുന്നു അവളുടെ ആഗ്രഹം. എന്നാല്‍ തന്റെ മകള്‍ നൃത്തം ചെയ്യുന്നതോ അഭിനയിക്കുന്നതോ ധര്‍മേന്ദ്ര ഇഷ്ടപ്പെട്ടിരുന്നില്ല” എന്ന് ഹേമാ മാലിനി പറഞ്ഞു

‘കോയി മേരെ ദില്‍ സെ പൂച്ചെ’ എന്ന ചിത്രത്തിലൂടെ 2002-ലാണ് ഇഷ അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. ‘യുവ’, ‘ധും’, ‘നോ എന്‍ട്രി’ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments


Back to top button