GeneralLatest NewsTV Shows

”ആ നടപടിക്ക് എതിരെയാണ് ഞാന്‍ പ്രതികരിച്ചത്; ഞാന്‍ കാരണം ചാനലിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ മാപ്പ് ” നടന്‍ വിഷ്ണു

ഞാന്‍ ഒരു രജിത് സാര്‍ ഫാനാണ്. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. ഞാന്‍ കാരണം എതെങ്കിലും രീതിയില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന ചാനലിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ മാപ്പ്

പ്രമുഖ ചാനലില്‍ നടത്തിയ റിയാലിറ്റി ഷോ ബിഗ് ബോസില്‍ നിന്നും മത്സരാര്‍ഥിയായിരുന്ന രജിത് കുമാറിനെ പുരത്താകിയതോടെ പരിപാടിയ്ക്കും ചാനലിനുമെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു സോഷ്യല്‍ മീഡിയ പേജിലൂടെ രജിതിനെ സപ്പോര്‍ട്ട് ചെയ്ത് സിനിമ, സീരിയല്‍ താരങ്ങളും വന്നിരുന്നു. അക്കൂട്ടത്തില്‍ നടന്‍ വിഷ്ണു നായരും ഉണ്ടായിരുന്നു. പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ്‌ വിഷ്ണു. താന്‍ പങ്കുവെച്ച വീഡിയോയില്‍ ക്ലാരിഫിക്കേഷന്‍ ഉണ്ടെന്ന് പറയുകയാണ് താരമിപ്പോള്‍.

‘ഞാന്‍ വിഷ്ണു, ഇപ്പോള്‍ ഈ വീഡിയോ ഇടുന്നത് ഒരു ക്ലാരിഫിക്കേഷന് വേണ്ടിയാണ്. കഴിഞ്ഞ ദിവസം ഞാനൊരു വീഡിയോ ഇട്ടിരുന്നു. രജിത് സാറിനെ പുറത്താക്കിയ ദിവസം. ആ ഒരു നയത്തോട് ഞാന്‍ യോജിക്കുന്നില്ല. അദ്ദേഹത്തെ പുറത്താക്കിയത് മോശമായി എന്നും പറഞ്ഞാണ് ഞാന്‍ അന്ന് പ്രതികരിച്ചത്. അതിനെ പിന്താങ്ങി ഒരുപാട് ആളുകള്‍ വന്നു. കുറച്ചാളുകള്‍ നെഗറ്റീവ് ആയി വന്ന് കമന്റുകള്‍ ചെയ്തു. കുറച്ച്‌ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഞാന്‍ പറയാത്ത കാര്യങ്ങള്‍ വളച്ചൊടിച്ച്‌ പറയുകയും ചെയ്തു. ഇപ്പോള്‍ പറയാന്‍ പോകുന്ന കാര്യം അദ്ദേഹത്തെ പുറത്താക്കിയതിനെ ഞാന്‍ ഇപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്നില്ല. രജിത് സാറിനെ മാത്രം പുറത്താക്കിയതില്‍ എനിക്ക് വിയോജിപ്പുണ്ട്.

അതിന് മുന്നെയും അദ്ദേഹത്തിന് നേരെ അക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. നടപടി എടുത്തിട്ടില്ല. ഇപ്പോഴും ഞാന്‍ രജിത് സാറിനെ സപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ ഞാന്‍ അന്ന് പറഞ്ഞ ഒരു കാര്യത്തില്‍ ഒരു തെറ്റുണ്ടായിരുന്നു. ഏഷ്യാനെറ്റ് ആന്‍ഡ് ബിഗ് ബോസ് എന്ന് പറഞ്ഞിരുന്നു. കാര്യം ഏഷ്യാനറ്റ് എന്ന് പറയുന്നത് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നൊരു ചാനല്‍ മാത്രമാണ്. അല്ലാതെ അതിന്റെ ഓണേഴ്‌സ് അല്ല.

ഏഷ്യാനെറ്റിനെ അല്ല ഞാന്‍ കുറ്റം പറയുന്നത്. ബിഗ് ബോസ് എന്ന ഒരു പരിപാടി രജിത് സാറിന് എതിരെ എടുത്ത നടപടിക്ക് എതിരെയാണ് ഞാന്‍ പ്രതികരിച്ചത്. ഞാന്‍ ഒരു രജിത് സാര്‍ ഫാനാണ്. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. ഞാന്‍ കാരണം എതെങ്കിലും രീതിയില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന ചാനലിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ മാപ്പ്” വിഷ്ണു പറയുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന രജിത് കൊച്ചി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത് വലിയ വാര്‍ത്തയായി. കൊറോണ ഭീഷണി നിലനില്‍ക്കവേ ആള്‍ക്കുട്ടം സുരക്ഷയില്ലാതെ വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കൊറോണ പടരാതെ ഇരിക്കാന്‍ ബിഗ് ബോസ് മത്സരം അവസാനിച്ചിരിക്കുകയാണ്. താരങ്ങളെല്ലാവരും വീടുകളിലേക്ക് തിരിച്ച്‌ പോയി.

shortlink

Related Articles

Post Your Comments


Back to top button