CinemaLatest News

കുഞ്ഞുങ്ങളുണ്ട് എന്ന് പോലും ഓർക്കാതെയാണ് പലരും കമന്റിടുന്നത്, അന്നു കുറെ കരഞ്ഞിട്ടുണ്ട്; അ​ഗസ്റ്റീന അജു

എന്നെ അറിയാവുന്നവര്‍ക്ക് അറിയാം, ഞാന്‍ എന്താണെന്ന്. അതു നോക്കി ജീവിച്ചാല്‍ മതി

തന്നെ സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടനും നിര്‍മ്മാതാവുമായ അജു വര്‍ഗീസിന്റെ ഭാര്യ അഗസ്റ്റീന, ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഗസ്റ്റീനയുടെ തുറന്നു പറച്ചില്‍.

കൂടാതെ ‘എന്റേത് പ്രൈവറ്റ് അക്കൗണ്ട് ആയതിനാല്‍ കുഴപ്പമില്ല, പക്ഷേ, അജുവിന്റെ പേജിലെ കമന്റുകളാണ് ഞാന്‍ വായിക്കുന്നത്, ഓരോ പോസ്റ്റുകളും വായിക്കുമല്ലോ! ഞാന്‍ നന്നായി ഇരുന്നു കരഞ്ഞു, എന്റെ ഫസ്റ്റ് ഡെലിവറി എട്ടാം മാസത്തിലായിരുന്നു, അതിനാല്‍ കുഞ്ഞുങ്ങള്‍ ഒരു മാസത്തോളം എന്‍.ഐ.സി.യുവില്‍ ആയിരുന്നു, അതിന് ഇടയിലാണ് ഇത്തരം വേദനിപ്പിക്കുന്ന കമന്റുകള്‍ വന്നത്, അയയ്ക്കുന്നവര്‍ക്ക് എന്താണ് യഥാര്‍ത്ഥ സംഭവം എന്ന് അറിയില്ല, അന്നു കുറെ കരഞ്ഞിട്ടുണ്ട്, ഇപ്പോള്‍ എനിക്കതൊന്നും പ്രശ്‌നമല്ലാതെ ആയി,’ അഗസ്റ്റീന പറഞ്ഞു.

പലപ്പോഴും ‘ഞങ്ങള്‍ ആറുപേരും നില്‍ക്കുന്ന ഫോട്ടോക്കു താഴെ മോശം കമന്റുകള്‍ ചിലര്‍ എഴുതാറുണ്ട്, ആ ഫോട്ടോയില്‍ നാലു കുഞ്ഞുങ്ങളുണ്ടെന്നു പോലും ഓര്‍ക്കാതെയാണ് പലരും കമന്റടിക്കുന്നത്, എന്നെ അറിയാവുന്നവര്‍ക്ക് അറിയാം, ഞാന്‍ എന്താണെന്ന്. അതു നോക്കി ജീവിച്ചാല്‍ മതിയല്ലോ!,’ അഗസ്റ്റീന കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button