
തെലുങ്ക് സിനിമാ ലോകത്ത് അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് വിജയ് ദേവരകൊണ്ട, പ്രണയത്തെ കുറിച്ചുള്ള തന്റെ മനോഭാവം തുറന്നുപറഞ്ഞിരിക്കുകയാണ് താരം, തനിക്കൊരു പ്രണയമുണ്ടെങ്കിലും അത് രഹസ്യമായി സൂക്ഷിക്കും എന്നാണ് ഒരു അഭിമുഖത്തിനിടെ താരം വ്യക്തമാക്കിയത്.
തന്റെ യഥാർഥ ജീവിതത്തിലെ പ്രണയം കണ്ടെത്തിയോ എന്ന ചോദ്യത്തിനായിരുന്നു വിജയ് ദേവരകൊണ്ട പ്രതികരിച്ചത്, ”നോ കമന്റ്സ്. എനിക്കൊരു പ്രണയമുണ്ടെങ്കിൽ പോലും ഞാനത് രഹസ്യമായി സൂക്ഷിക്കും, ഇതൊക്കെ പറയുന്നതിൽ എന്ത് കാര്യമാണുള്ളത്? ഇത് മറ്റുള്ളവർ അറിയേണ്ട കാര്യമില്ല” എന്ന് താരം പറഞ്ഞു.
എന്റെ അച്ഛനോടും അമ്മയോടും സുഹൃത്തുകളുമായും സംസാരിക്കും അല്ലാതെ ലോകത്തോട് വിളിച്ച് പറയില്ലെന്നും താരം കൂട്ടിച്ചേർത്തു, ‘ഗീതാഗോവിന്ദം’ എന്ന ചിത്രത്തിലെ നായിക രശ്മിക മന്ദാനയുമായി താരം പ്രണയത്തിലാണെന്ന ഗോസിപ്പുകളും നേരത്തെ പ്രചരിച്ചിരുന്നു.
Post Your Comments