
വിജയൻ സർ ! കോശിയുടെ ഫോണിലെ ഈ പേര് കണ്ട് ഞെട്ടുന്ന ജോയ് കുട്ടൻ പൊലീസിനെ ഓർക്കുന്നില്ലേ? നടൻ ഷാജു ശ്രീധറാണ് ഈ വേഷം മനോഹരമാക്കിയത്.
ഷാജുവിന്റെ കുടുംബത്തിൽ നിന്നും ഒരാൾ കൂടി ഈ സിനിമയിലെ ഭാഗമാണ്. ഷൈജുവിന്റെ ഇളയമകൾ നാലാം ക്ലാസുകാരി ജാനി (നീലാഞ്ജന). ചിത്രത്തിൽ പൃഥ്വിരാജിന്റെ മകളായാണ് ജാനി അഭിനയിച്ചത്. നടി ചാന്ദ്നിയാണ് ഷാജുവിന്റെ ഭാര്യ. മൂത്ത മകൾ നന്ദന ഡിഗ്രി വിദ്യാർഥിനിയാണ്.
പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ചിത്രമാണ് അയ്യപ്പനും കോശിയും. മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ടുപോയതിന് പിന്നാലെ സംഭവിച്ച പൊല്ലാപ്പുകളുടെ കഥയാണ് ചിത്രം പറഞ്ഞത്.
Post Your Comments