
കൊറോണ വൈറസ് പടരുന്നതിന്റെ ഭീതിയിലാണ് ലോകം. സുരക്ഷാ ക്രമീകരണങ്ങളില്‍ എല്ലാവരും ഒരുപോലെ സഹകരിക്കുന്ന ഈ സാഹചര്യത്തിൽ യാത്രയുടെ അനുഭവം പങ്കുവച്ച് എത്തുകയാണ് അവതാരക രഞ്ജിനി ഹരിദാസ്. യുട്യൂബ് ചാനലിലൂടെയാണ് രഞ്ജിനി യാത്രയുടെ വിവരങ്ങൾ പ്രേക്ഷകരുമായി പങ്കിട്ടത്. ഒരു മാസം മുൻപ് രഞ്ജിനി ബാങ്കോക്കിലേക്ക് യാത്ര പോയിരുന്നു. കൊച്ചിയിൽ നിന്നും ബെംഗളൂരു വഴിയായിരുന്നു യാത്ര. അന്നുണ്ടായ അനുഭവങ്ങളാണ് യൂട്യൂബ് വിഡിയോയിൽ താരം പങ്കുവച്ചത്.
ബാങ്കോക്ക് വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുൻപ് വരെ തനിക്ക് ഭയമൊന്നും ഉണ്ടായിരുന്നില്ലെന്നും, എന്നാൽ എയർപോർട്ടിൽ എത്തിയപ്പോൾ മറ്റുള്ളവർ മാസ്ക് ധരിച്ചത് കണ്ടതോടെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടുവെന്നും രഞ്ജിനി പറയുന്നു. മാസ്കോ സാനിറ്റൈസറോ ആ സമയത്ത് തന്റെ കയ്യിൽ ഉണ്ടായിരുന്നില്ലെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
പിന്നീട് ഹോട്ടലിലേക്ക് പോകുന്ന വഴിയിൽ മാർക്കറ്റിൽ നിന്നും സാനിറ്റൈസറും മാസ്കും വാങ്ങുകയായിരുന്നു. വിഡിയോ ഒരു ബോധവൽക്കരണമെന്ന നിലയിലാണ് പോസ്റ്റ് ചെയ്യുന്നതെന്നും പറഞ്ഞ രഞ്ജിനി മാസ്ക് ധരിക്കേണ്ട രീതിയെക്കുറിച്ചും എപ്പോഴൊക്കെ ധരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു
Post Your Comments