പൃഥ്വിരാജിനെ നായകനാക്കി ബ്ലെസിസംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആടുജീവിതം’. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷി കോവിഡ് 19 രോഗത്തിന്റെ മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിലെ ഹോട്ടലിൽ ഹോം ക്വാറന്റീനിൽ താമസിപ്പിച്ചിരിക്കുകയാണ്. എന്നാൽ, ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.
കോവിഡ് ഭീതിയെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിൽ വിദേശത്തുനിന്ന് എത്തുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ വയ്ക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഡോ. താലിബിനെയും നിരീക്ഷണത്തിലാക്കിയത്.
അദ്ദേഹം ഉൾപ്പെടാത്ത സീനുകളുടെ ചിത്രീകരണമാണ് ഇപ്പോൾ പുരോഗമിക്കുന്നുത്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം സുരക്ഷിതരാണെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ജോർദാനിൽ ഇതുവരെ കൊറോണ കേസ് സ്ഥിരീകരിച്ചിട്ടില്ല. 30ഓളം പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്.വിനോദ സഞ്ചാരികളും നിരീക്ഷണത്തിലാണ്.
Post Your Comments