തന്നെ വിവാഹം ചെയ്തെന്ന വ്യാജ വാര്‍ത്തയുണ്ടാക്കിയ യൂട്യൂബ് താരം ശ്രീരാമോജു സുനിഷിത്തിനെതിരെ പൊലീസില്‍ പരാതി നല്കി തെലുങ്ക് നടി ലാവണ്യ ത്രിപാഠി, ഒരു അഭിമുഖത്തിനിടെയാണ് ശ്രീരാമോജു സുനിഷിത് ലാവണ്യയെ വിവാഹം ചെയ്തതായി പറയുന്നത്, തനിക്ക് രണ്ട് കാമുകിമാരുണ്ടെന്നാണ് അഭിമുഖത്തില്‍ സുനിസിത് പറഞ്ഞത്, തമന്ന ഭാട്ടിയയും ലാവണ്യയും, താന്‍ രണ്ടുപേരുമായും പിരിഞ്ഞെന്നും, ലാവണ്യ തന്നില്‍ തൃപ്തയായിരുന്നില്ലെന്ന് സുനിഷിത് പറഞ്ഞു.
ഞാൻ ”ലാവണ്യയെ പ്രൊപോസ് ചെയ്തു, അവള്‍ക്കും ഓക്കെയായിരുന്നു, ഞങ്ങള്‍ കാറിലും ബൈക്കിലുമായി കറങ്ങി നടന്നു, 2015ല്‍ ക്ഷേത്രത്തില്‍ വച്ച് രഹസ്യ വിവാഹം ചെയ്തു, പിന്നീട് ലാവണ്യ തന്നെ ഡിവോഴ്സ് ചെയ്യുകയായിരുന്നെന്നും നടന് പറഞ്ഞു, ജാതി പ്രശ്നങ്ങള്‍ കാരണം മാതാപിതാക്കള്‍ക്കും ഇഷ്ടമായില്ലെന്നും നടന് വ്യക്തമാക്കി.
എന്നാൽ ശ്രീരാമോജു സുനിഷിത് പറഞ്ഞത് കള്ളമാണെന്ന് ലാവണ്യ പരാതിയില്‍ പറയുന്നുണ്ട്, ഹൈദരബാദ് സൈബര്‍ക്രൈം ഒഫീഷ്യല്സിനാണ് ലാവണ്യ പരാതി മെയില്‍ ചെയ്തിരിക്കുന്നത്, സുനിഷിത്തിനെതിരെ ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.
https://www.instagram.com/tv/B9oBcHinmAy/?utm_source=ig_web_copy_link
Post Your Comments