ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ സഹോദരി രംഗോലി ചന്ദല്‍, ”നോക്കൂ ഈ പപ്പൂജിയെ, എന്റെ സഹോദരിയുടെ ഗുഡ് ബുക്കില്‍ ഇടംപിടിക്കാനായി എപ്പോഴും എന്നെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു, എന്നാല്‍ ഇപ്പോള്‍ പറയുന്നു നിങ്ങള്‍ എനിക്ക് ആരാണ്” എന്നാണ് ട്വിറ്ററില്‍ ചിത്രത്തോടൊപ്പം രംഗോലി വ്യക്തമാക്കിയിരിയ്ക്കുന്നത്, പണ്ടെന്റെ പുറകെ സന്തോഷിപ്പിക്കാൻ നടന്നത് സഹോദരിയെ സന്തോഷിപ്പിക്കാനാണെന്ന് താരം വ്യക്തമാക്കിയത്.
എണ്ണമറ്റ കമന്റുകളാണ് ട്വീറ്റിന് ലഭിക്കുന്നത്, ഹൃത്വിക്കിനൊപ്പം നില്ക്കുന്ന ആ ഭീകരി ആരാണ്?, രംഗോലിക്ക് മാനസിക അസ്വാസ്ഥ്യമാണ്, ഇങ്ങനെയൊക്കെ പറഞ്ഞ് കങ്കണ എന്ന നല്ല നടിയുടെ ഇമേജ് നശിപ്പിക്കരുത് എന്നുമാണ് കമന്റുകള്‍ വരുന്നത്, കങ്കണ- ഹൃത്വിക് പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്, തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്നായിരുന്നു കങ്കണയുടെ ആരോപണം.
https://twitter.com/Rangoli_A/status/1239891824388395011
Post Your Comments