കോവിഡ് 19 ഭീതിയിലാണിന്ന് ലോകം, ലോകത്ത് ഇന്ന് കോവിഡ് 19 ലോകം മുഴുവന്‍ മഹാമാരിയായി പടരുന്ന സാഹചര്യത്തില്‍ ദുഃഖകരമായ കാര്യം വെളിപ്പെടുത്തി നടി കാജല്‍ അഗര്‍വാള്‍, താന്‍ കണ്ടുമുട്ടിയ ഒരു ക്യാബ് ഡ്രൈവറുടെ കാര്യമാണ് കാജല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്, കൊറോണ ദിവസ വേതനക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കാജല്‍ പറയുന്നുത്, ഏതായാലും താരത്തിന്റെ പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ വൈറലായി മാറി.
എന്നാൽ പക്ഷേ ”കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഞാനാണ് അയാളുടെ ആദ്യ കസ്റ്റമര്‍ എന്നു പറഞ്ഞു കൊണ്ട് ഒരു ക്യാബ് ഡ്രൈവര്‍ എന്റെ മുന്നില്‍ കരഞ്ഞു, ഇന്നെങ്കിലും വീട്ടുസാധനങ്ങള്‍ വാങ്ങി കൊണ്ടുവരാനായി ഭാര്യ പറഞ്ഞിരുന്നതായി അയാള്‍ പറഞ്ഞു, ഈ വൈറസ് നിരവധി മാര്‍ഗങ്ങളിലൂടെ നമ്മളെ ബാധിക്കുന്നു, ദിവസ വേതനക്കാരായ ആളുകളെ ഏറ്റവും കൂടുതല്‍ ബാധിക്കും, ഞാന്‍ അയാള്‍ക്ക് 500 രൂപ അധികമായി നല്‍കി, ഇത് വലിയ കാര്യമല്ല, നമ്മളാല്‍ കഴിയുന്നത് നമുക്ക് ചെയ്യണം, ക്യാബ് ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍ എന്നിവര്‍ക്ക് കുറച്ച് കൂടുതല്‍ നല്‍കുക, നിങ്ങളായിരിക്കും ഈ ദിവസത്തെ അവരുടെ അവസാന ഉപഭോക്താവ്” എന്ന് കാജല്‍ പറയുന്നു.
എന്നാൽ ഏറെപേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിട്ടുണ്ട്, കോടികൾ പ്രതിഫലം വാങ്ങുന്ന നടി വെറും 500 രൂപ കൊടുത്തതിനെയാണ് ട്രോളുന്നത്.
Post Your Comments