ഗൗതം വാസുദേവ് മേനോന്റെ കള്‍ട്ട് ക്ലാസിക് പ്രണയ ചിത്രമാണ് ചിമ്പു തൃഷ എന്നിവര്‍ ജോഡികളായി അഭിനയിച്ച ‘വിണ്ണൈ താണ്ടി വരുവായാ’. യുവ പ്രേക്ഷകര്‍ ആഘോഷ മാക്കിയ ചിത്രം ഇന്നും കോളിവുഡിലെ നമ്പര്‍ വണ്‍ പ്രണയ സിനിമകളില്‍ ഒന്നാണ്. ‘വിണ്ണൈ താണ്ടി വരുവായാ’ എന്ന സിനിമയില്‍ പറഞ്ഞ പോലെ ഒരു പ്രണയം തന്റെ ലൈഫിലും ഉണ്ടായിരുന്നതായി ഗൗതം മേനോന് തുറന്നു പറയുകയാണ്
‘ ‘വിണ്ണൈ താണ്ടി വരുവായാ’ മുഴുവനും എന്റെ ജീവിതമല്ല. ഫിലിം മേക്കര്‍ ആകാന്‍ സ്വപ്നം കാണുന്ന ആ ചെറുപ്പക്കാരന്, അവന്റെ മനസ്സിലെ വികാരങ്ങള്‍, ജെസ്സി അവന്റെ ജീവിതം വിട്ടു പോയപ്പോഴുള്ള മാനസികാവസ്ഥ അവന് സിനിമയില്‍ പകര്‍ത്തുന്നത്. അതെല്ലാം ഞാന്‍ തന്നെയാണ്. എന്റെ ജീവിതത്തിലുമുണ്ടായിരുന്നു ഒരു ജെസ്സി. എന്നേക്കാള്‍ അല്പം പ്രായം കൂടിയ ഒരു പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. വീടിന്റെ മുകള്‍ നിലയിലയിലാണ് അവള് താമസിച്ചിരുന്നത്. മലയാളി തന്നെ. എല്ലാം സിനിമയിലേത് പോലെ തന്നെ. കൗമാരത്തില്‍ മനസ്സിലുണ്ടായിരുന്ന പ്രണയം സിനിമയില്‍ റീക്രിയേറ്റ് ചെയ്യുകയായിരുന്നു. അന്ന് താമസിച്ചിരുന്നത് പോലെ ഒരു വീട് ഷൂട്ടിങ്ങിനായി തേടി കണ്ടുപിടിച്ചു. സിനിമയിലെ ജെസ്സി എങ്ങനെ ഈ സിനിമയില്‍ കാര്‍ത്തിക്കിന്റെ കൂടെ ഈ പടം കണ്ടോ അതെ പോലെ യഥാര്‍ത്ഥ ജീവിതത്തിലെ ജെസ്സി ചെന്നൈയില്‍ വച്ച് എന്റെ കൂടെയിരുന്ന് ഈ പടം കണ്ടു’. ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് തന്റെ ‘വിണ്ണൈ താണ്ടി വരുവായാ’ സ്റ്റൈല്‍ പ്രണയത്തെക്കുറിച്ച് ഗൗതം മേനോന് തുറന്നു പറഞ്ഞത്.
Post Your Comments