
ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്. എന്നാൽ ഭയക്കേണ്ടതില്ലെന്നും വ്യക്തി ശുചിത്വം പാലിക്കുകയും രോഗബാധ ഉള്ളവരോടും ഐസൊലേഷനില്‍ കഴിയുന്നവരോടുമുള്ള ഇടപെടലുകള്‍ കഴിവതും കുറയ്ക്കുകയും ചെയ്താല്‍ കൊറോണയെ ഒരു പരിധി വരെ തടയാനാകാകുമെന്ന് നിരന്തരം ആരോഗ്യ വകുപ്പ് ജനങ്ങളെ ബോധവൽക്കരിക്കുന്നുണ്ട്. ഒപ്പം സിനിമാ താരങ്ങളും ഇതിൽ മുൻപന്തിയിൽ തന്നെയുണ്ട്.
ഇപ്പോഴിതാ നടന് അജു വര്‍ഗീസ് പങ്കുവച്ച രസകരമായ ഒരു ട്രോളാണ് ഭീതിക്കിടയിലും ചിരിപടര്‍ത്തുന്നത്. “ആശ്വസിക്കൂ…ഐസൊലേഷന്‍ താത്കാലികമാണ്, ജീവിതത്തിലെ കൂടുതല്‍ സന്തോഷങ്ങള്‍ക്ക് ഇപ്പോള്‍ സുരക്ഷിതരായിക്കൂ”- എന്ന ക്യാപ്ഷനോടെ താരം പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്.
മോഹന്‍ലാല്‍, ശ്രീനിവാസന്, സൗന്ദര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ രസകരമായ രംഗമാണ് താരം ട്രോളാക്കിയിരിക്കുന്നത്. എന്നാൽ കാലത്തിന് മുമ്പേ സഞ്ചരിച്ച രംഗമെന്നാണ് വീഡിയോയ്ക്ക് ആരാധകര്‍ നൽകുന്ന കമന്റ്.
Post Your Comments