GeneralLatest NewsTV Shows

കൊടും കുറ്റവാളിയെപോലെ വിചാരണ ചെയ്ത് അധിക്ഷേപിച്ചു ഇറക്കിവിട്ടപ്പോള്‍ ആ മനുഷ്യന്റെ ഒരുതുള്ളി കണ്ണുനീര്‍ അവിടെ വീണിരുന്നു; ബിഗ്‌ ബോസ് അവസാനിക്കാന്‍ കാരണത്തെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്

അടി തെറ്റിയാല്‍ ആനയും വീഴും എന്ന് പറഞ്ഞ പണ്ഡിറ്റ്, പൊതുവേദിയില്‍ പാവം രജിത് കുമാര്‍ സാറിനെ ഒരു കൊടും കുറ്റവാളിയെ പോലെ വിചാരണ ചെയ്ത് അധിക്ഷേപിച്ചു ഇറക്കിവിട്ടപ്പോള്‍ ആ മനുഷ്യന്റെ കണ്ണില്‍നിന്നും ഒരുതുള്ളി കണ്ണുനീര്‍ അവിടെ വീണത് ആരും മറന്നിട്ടില്ലല്ലോ

മലയാളത്തിലെ പ്രമുഖ ചാനല്‍ നടത്തിയ റിയാലിറ്റി ഷോ ബിഗ് ബോസ് നിര്‍ത്തിവെയ്ക്കുന്നതായി നിര്‍മ്മാതാക്കള്‍. കൊവിഡ് 19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് 70 എപ്പിസോഡുകള്‍ പിന്നിട്ട പരിപാടി നിര്‍ത്താന്‍ ചാനല്‍ തീരുമാനിച്ചത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അടി തെറ്റിയാല്‍ ആനയും വീഴും എന്ന് പറഞ്ഞ പണ്ഡിറ്റ്, പൊതുവേദിയില്‍ പാവം രജിത് കുമാര്‍ സാറിനെ ഒരു കൊടും കുറ്റവാളിയെ പോലെ വിചാരണ ചെയ്ത് അധിക്ഷേപിച്ചു ഇറക്കിവിട്ടപ്പോള്‍ ആ മനുഷ്യന്റെ കണ്ണില്‍നിന്നും ഒരുതുള്ളി കണ്ണുനീര്‍ അവിടെ വീണത് ആരും മറന്നിട്ടില്ലല്ലോ എന്നും കൂട്ടിച്ചേര്‍ത്തു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പണ്ഡിറ്റിന്‌ടെ ‘ബിഗ് ബോസ്സ്’ നിരീക്ഷണം. അടി തെറ്റിയാല് ആനയും വീഴും. Asianet ചാനല് ‘ബിഗ്ഗ് ബോസ്സ്’ പരിപാടി ഉടനെ നിറുത്തുകയാണെന്ന് വാര്‍ത്ത കണ്ടു. കേരളത്തില്‍ കഴിഞ്ഞ ദിവസം കൊറോണാ വൈറസ് ബാധിച്ച രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ആ പാശ്ചാത്തലത്തിലാണത്രേ പരിപാടി നിറുത്തി വെക്കുന്നത്.

ഒരു ഹോട്ട്സ്റ്റാറിന്‌ടെ വോട്ടിങ്ങില്‍ ജയിക്കുന്നതിലും മുമ്ബ്, ജനഹൃദയങ്ങളില്‍ ഹാര്‍ട്ട് സ്റ്റാറായി നിങ്ങള്‍ തന്നെ വിജയ്. ഒരേയൊരു രാജാവ്.Dr. രജിത് കുമാര്‍ സാര്‍. ജനങ്ങള്‍ പറയുന്നു നിങ്ങളാണ് ഈ സീസണിലെ വിജയി എന്ന്. നിങ്ങള്‍ കയറിക്കൂടിയത് കോടിക്കണക്കിനു വരുന്ന മലയാളികളുടെ ഹൃദയത്തിലാണ്. നിങ്ങള്‍ എവിടെയും തോല്‍ക്കുന്നില്ല.

(വാല് കഷ്ണം. പൊതുവേദിയില്‍ പാവം Dr രജിത് കുമാ4 സാറിനെ ഒരു കൊടും കുറ്റവാളിയെപോലെ വിചാരണ ചെയ്ത് അധിക്ഷേപിച്ചു ഇറക്കിവിട്ടപ്പോള്‍ ആ മനുഷ്യന്റെ കണ്ണില്‍നിന്നും ഒരുതുള്ളി കണ്ണുനീര്‍ അവിടെ വീണിരുന്നു.ആരും അത് മറന്നിട്ടില്ലല്ലോ)Pl comment by Santhosh Pandit (എടുക്കുമ്ബോള്‍ ഒന്ന്, തൊടുക്കുമ്ബോള്‍ നൂറ്, തറക്കുമ്ബോള്‍ ആയിരം.
പണ്ഡിറ്റ് ഡാ)

shortlink

Related Articles

Post Your Comments


Back to top button