ദക്ഷിണേന്ത്യൻ സിനിമാ താരവും മോഡലുമായ താരം രാകുൽ പ്രീത് സിങിനെ അധിക്ഷേപിക്കുന്ന തരത്തിൽ ട്വിറ്ററിൽ ട്രോളിട്ട ആരാധകനെതിരെ താരം രംഗത്ത് വന്നിരുന്നു. ജീൻസ് ഷർട്ടും ഷോർട്സും ധരിച്ചു കാറിൽ നിന്ന് ഇറങ്ങി വരുന്ന ചിത്രങ്ങൾ രാകുൽ പ്രീത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ”കാറിലെ യോഗത്തിന് ശേഷം പാന്റിടാന്‍ മറന്നു പോയവള്‍” എന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.
”നിങ്ങളുടെ അമ്മ കാറില്‍ ധാരാളം യോഗങ്ങള്‍ നടത്തുന്നുണ്ടാകും എന്ന് എനിക്ക് തോന്നുന്നു, അതിനാല്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ ഒരു വിദഗ്ദ്ധനാകും. ഈ യോഗങ്ങളെ കുറിച്ചല്ലാതെ സെന്സുള്ള കാര്യങ്ങള്‍ പറഞ്ഞു തരാന്‍ അമ്മയോട് പറയൂ. ഇതുപോലുള്ള ആളുകളുള്ള കാലത്തോളം സ്ത്രീകള്‍ക്ക് സുരക്ഷിതരായിരിക്കാന്‍ കഴിയില്ല, സമത്വത്തെയും സുരക്ഷയെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത് സഹായിക്കില്ല” എന്നായിരുന്നു തന്റെ മറുപടിയെന്നും രാകുല്‍ പറഞ്ഞു.
തന്റെ എത്തിക്സിനെ ചോദ്യം ചെയ്യുന്നതില്‍ വേദനയുണ്ടെന്നും താരം ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. താന്‍ ഒരു നടിയായല്ല ഒരു പെണ്‍കുട്ടി ആയി മാത്രമാണ് സംസാരിക്കുന്നതെന്നും രാകുല്‍ പറഞ്ഞു. ട്രോളുകൾ പലപ്പോഴും തന്നെ വേദനിപ്പിക്കാറുണ്ടെന്ന് രാകുല്‍ വ്യക്തമാക്കി.
Post Your Comments