ക്രൂരമായ ട്രോളുകള്‍ പലപ്പോഴും തന്നെ വേദനിപ്പിക്കാറുണ്ടെന്ന് നടി രാകുല്‍ പ്രീത്, തനിക്കെതിരെ വന്ന ഒരു മോശം ട്രോളിന് കൊടുത്ത മറുപടിയെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം, ”കാറിലെ യോഗത്തിന് ശേഷം പാന്റിടാന്‍ മറന്നു പോയവള്‍” എന്നായിരുന്നു ട്രോള്.
എന്നാൽ ”നിങ്ങളുടെ അമ്മ കാറില്‍ ധാരാളം യോഗങ്ങള്‍ നടത്തുന്നുണ്ടാകും എന്ന് എനിക്ക് തോന്നുന്നു, അതിനാല്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ ഒരു വിദഗ്ദ്ധനാകും, ഈ യോഗങ്ങളെ കുറിച്ചല്ലാതെ സെന്‍സുള്ള കാര്യങ്ങള്‍ പറഞ്ഞു തരാന്‍ അമ്മയോട് പറയൂ, ഇതുപോലുള്ള ആളുകളുള്ള കാലത്തോളം സ്ത്രീകള്‍ക്ക് സുരക്ഷിതരായിരിക്കാന്‍ കഴിയില്ല, സമത്വത്തെയും സുരക്ഷയെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത് സഹായിക്കില്ല” എന്നായിരുന്നു തന്റെ മറുപടിയെന്ന് രാകുല്‍ പറഞ്ഞു.
ആരായാലും തന്റെ എത്തിക്‌സിനെ ചോദ്യം ചെയ്യുന്നതില്‍ വേദനയുണ്ടെന്നും താരം ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി, താന്‍ ഒരു നടിയായല്ല ഒരു പെണ്‍കുട്ടി ആയി മാത്രമാണ് സംസാരിക്കുന്നതെന്ന് രാകുല്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments