
ഇന്ന് ലോകം മുഴുവന്‍ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മെയ് 4-ന് നടത്താനിരുന്ന മെറ്റ് ഗാല മാറ്റിവെച്ചു, ലോക ഫാഷന്റെ പ്രധാന അരങ്ങുകളിലൊന്നാണ് മെറ്റ് ഗാല, കൊറോണ വൈറസ് പടരുന്നതിനാല്‍ ലോകമെമ്പാടും പൊതുപരിപാടികളും ഉത്സവങ്ങളുമെല്ലാം റദ്ദാക്കിയിട്ടുണ്ട്.
കൂടാതെ അടിയന്തിരമായി മെട്രോപൊളിറ്റന്‍ മ്യൂസിയത്തിന്റെ വാതിലുകള്‍ അടയ്ക്കാനുള്ള തീരുമാനം ഒഴിവാക്കാനാവാത്തതും ഉത്തരവാദിത്വമുള്ളതുമായതിനാല് മെറ്റ് ഗാല മറ്റൊരു തിയതിയിലേക്ക് മാറ്റി വെയ്ക്കുന്നു എന്ന് വോഗ് മാഗസിന് എഡിറ്റര്‍ അന്ന വിന്റര്‍ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, കോവിഡ് 19 രോഗബാധയില്‍ ആഗോള മരണസംഖ്യ 7074 കടന്നു, ഇതുവരെ രോഗം സ്ഥിരീകരിച്ചത് 182,611 പേരിലാണ്.
Post Your Comments