GeneralLatest NewsMollywood

”ആരേയും കാര്യമായി ക്ഷണിച്ചിരുന്നില്ല; പക്ഷേ കല്യാണത്തിന് മണ്ഡപത്തില്‍ ചെന്നപ്പോള്‍ മുന്നില്‍ നില്‍ക്കുന്നു തമ്പി സാര്‍” നടന്‍ കൃഷ്ണ ചന്ദ്രന്‍

ഞങ്ങളുടെ വിവാഹം മൂകാംബികയില്‍ വെച്ചായിരുന്നു അധികമാരെയും ക്ഷണിച്ചിരുന്നില്ല കുടുംബം മാത്രമായുള്ള ചെറിയ പരിപാടിയാണ് ഉദ്ദേശിച്ചത്. ഇന്നേ ദിവസം കല്യാണമുണ്ടെന്നൊക്ക എല്ലാവരോടും പറഞ്ഞിരുന്നുവെന്നല്ലാതെ ആരേയും കാര്യമായി ക്ഷണിച്ചിരുന്നില്ല.

മലയാളത്തിന്റെ പ്രിയ നടനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമാണ് കൃഷ്ണ ചന്ദ്രന്‍. കുടുംബ പ്രേക്ഷകരുടെ പ്രിയതാര്ടമായ കൃഷ്ണ ചന്ദ്രന്‍ ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്ബിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. കാര്യമായി ക്ഷണിക്കാതെ പോലും തന്റെ വിവാഹത്തിന് പങ്കെടുത്ത വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പിയെന്നു അദ്ദേഹം പറയുന്നു. ശ്രീകുമാരന്‍ തമ്പിയുമായുള്ള ബന്ധത്തെക്കുറിച്ച് കൃഷ്ണ ചന്ദ്രന്‍ മനസ്സ് തുറക്കുന്നു

ശ്രീകുമാരന്‍ തമ്പിയുടെ കൂടെ കുറച്ച്‌ നല്ല പടങ്ങളില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റിയെന്നത് വളരെ വലിയ ഭാഗ്യമായിട്ടാണ് താന്‍ കരുതുന്നതെന്ന് കൃഷ്ണ ചന്ദ്രന്‍ പറയുന്നു. ”ഇരട്ടി മധുരം’, ‘വിളിച്ചു വിളി കേട്ടു’ തുടങ്ങിയ പടങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. യുവജനോത്സവം എന്ന ചിത്രമാണ് അതില്‍ ഏറ്റവും ശ്രദ്ധ നേടിയത്. എന്റെ വിവാഹത്തിന് തൊട്ടുമുന്‍പാണ് ആ ചിത്രം ചിത്രീകരിച്ചത്. മാത്രമല്ല എന്റെ ഭാര്യ വനിതയ്ക്കും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ഞങ്ങളുടെ വിവാഹം മൂകാംബികയില്‍ വെച്ചായിരുന്നു അധികമാരെയും ക്ഷണിച്ചിരുന്നില്ല കുടുംബം മാത്രമായുള്ള ചെറിയ പരിപാടിയാണ് ഉദ്ദേശിച്ചത്. ഇന്നേ ദിവസം കല്യാണമുണ്ടെന്നൊക്ക എല്ലാവരോടും പറഞ്ഞിരുന്നുവെന്നല്ലാതെ ആരേയും കാര്യമായി ക്ഷണിച്ചിരുന്നില്ല.

അതു കൊണ്ടു തന്നെ അദ്ദേഹത്തെ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ അവിടെയെത്തുപ്പോള്‍ അദ്ദേഹം കല്യാണം കൂടാന്‍ എത്തിയിരിക്കുന്നു. ഇത്രയും ദൂരം ഞങ്ങളുടെ വിവാഹം കൂടാനായി അദ്ദേഹം എത്തിയപ്പോള്‍ വളരെയധികം സന്തോഷം തോന്നി. വലിയൊരു ഭാഗ്യമായിട്ടാണ് ആ സാന്നിധ്യത്തെ ഞാന്‍ കാണുന്നത്. ഞങ്ങളുടെ കല്യാണത്തില്‍ പങ്കെടുത്ത അപൂര്‍വം ചില സിനിമാക്കാരില്‍ ഒരാളാണ് തമ്ബി സാര്‍. സ്വതവേ ഗൗരവക്കാരനായ അദ്ദേഹത്തിന്റെ ഉള്ളില്‍ എന്നോട് വാത്സല്യമായിരുന്നു.” താരം പങ്കുവച്ചു.

നടി വനിതയാണ്‌ കൃഷ്ണ ചന്ദ്രന്റെ ഭാര്യ.

കടപ്പാട്: മാതൃഭൂമി

shortlink

Related Articles

Post Your Comments


Back to top button