ഗൗതം മേനോന്‍ സിനിമകളുടെ ലിസ്റ്റില്‍ 2008-ല്‍ പുറത്തിറങ്ങിയ ‘വാരണം ആയിരം’ എന്ന ചിത്രത്തിന് പ്രേക്ഷകരുടെ മനസ്സില്‍ എന്നും ഒരു പ്രത്യേക സ്ഥാനമാണുള്ളത്. തന്റെ സിനിമാ ജീവിതത്തില്‍ ‘വാരണം ആയിരം’ എന്ന സിനിമയുടെ പ്രത്യേകതയെക്കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് ഗൗതം മേനോന്‍
‘വാരണം ആയിരം അച്ഛന്റെ ഓര്‍മ്മയ്ക്ക് ട്രിബ്യൂട്ട് ആയി ചെയ്ത പടം ആണ്. അച്ഛന്‍ മരിച്ചപ്പോള്‍ ഞാനൊരു യാത്രയിലായിരുന്നു. അച്ഛന് അസുഖമായിരുന്നു. ഇനി ഒരു വര്‍ഷം കൂടിയേ ഉണ്ടാകൂ എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. പക്ഷെ മൂന്നു മാസത്തേക്ക് കുഴപ്പമൊന്നും ഉണ്ടാകില്ലെന്നും പറഞ്ഞു. ആ സമയത്താണ് വാരണം ആയിരത്തിന്റെ തിരക്കഥ എഴുതാന്‍ ഞാന്‍ അമേരിക്കയിലേക്ക് പോയത്. അവിടെ ചെന്ന് കഴിഞ്ഞാണ് ഫോണ്‍ വരുന്നത് അച്ഛന്‍ മരിച്ചു എന്ന്. മടക്കയാത്രയില്‍ അച്ഛനെ പറ്റിയുള്ള എന്റെ ആദ്യ ഓര്‍മ്മ തൊട്ട് അവസാന ദിവസം വരെയുള്ള ഓര്‍മ്മകള്‍ ലാപ് ടോപില്‍ എഴുതി. അതായിരുന്നു ‘വാരണം ആയിരം’. അച്ഛന്‍റെത് വളരെ ഫ്രീ സ്പിരിറ്റഡ് ജീവിതമായിരുന്നു. ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും സുന്ദരമായ പ്രണയങ്ങളില്‍ ഒന്ന് അച്ഛന്റെയും അമ്മയുടെയും പ്രണയമാണ്. അമ്മ തമിഴ് നാട്ടുകാരിയാണ്. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് അവര്‍ തമ്മില്‍ കണ്ടുമുട്ടിയത്. ഇപ്പോഴും ഒറ്റപ്പാലത്തെ അച്ഛന്റെ തറവാട്ടില്‍ ഞാനിടയ്ക്ക് പോകും’.
Post Your Comments