CinemaGeneralLatest NewsMollywoodNEWS

‘മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം ലോട്ടറി അടിച്ച പോലെയാണ്’; ഗായത്രി അരുണ്‍ പറയുന്നു

.പരസ്പരത്തിലെ പ്രകടനമാണ് നടിയെ സിനിമയിലേക്ക് എത്താന്‍ സഹായിച്ചത്

പരസ്പരം സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഗായത്രി അരുണ്‍.  സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു. പരസ്പരത്തിന് പിന്നാലെ സിനിമകളിൽ സജീവമായിരിക്കുകയാണ് താരം.

അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന വണ്‍ എന്ന ചിത്രത്തില്‍ ഗായത്രിയും അഭിനയിച്ചിരുന്നു. ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മമ്മൂക്കയ്‌ക്കൊപ്പം അവസരം ലഭിച്ചത് ഒരു ലോട്ടറി അടിച്ചതിന് തുല്യമാണെന്ന് പറയുകയാണ് താരം.  അടുത്തിടെ നടന്നൊരു അഭിമുഖത്തിലാണ് താരം ഈ കാര്യം പറയുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ വഴിയാണ് ഗായത്രി സിനിമയിലേക്ക് എത്തിയത്.പരസ്പരത്തിലെ പ്രകടനമാണ് നടിയെ സിനിമയിലേക്ക് എത്താന്‍ സഹായിച്ചത്. വണ്ണില്‍ ബോള്‍ഡായിട്ടുളള സീന എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഈ സിനിമയില്‍ നായികയില്ലെന്നും അതേസമയം ചിത്രത്തില്‍ പ്രാധാന്യമുളള സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നാണ് താന്‍ അവതരിപ്പിക്കുന്നതെന്നും ഗായത്രി പറഞ്ഞിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസിന്റെ സഹോദരിയായിട്ടാണ് നടി എത്തുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന വണ്ണില്‍ വമ്പന്‍ താരനിരയാണുളളത്.

shortlink

Related Articles

Post Your Comments


Back to top button