BollywoodCinemaGeneralLatest NewsNEWS

അന്ന് സിനിമക്കായി കൂട്ടിയത് 15 കിലോ; ഇന്ന് വണ്ണം കുറക്കാൻ വഴിതേടി ബോളിവുഡ് ഹോട്ട്താരം

വാടക ഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീയായി കഥാപാത്രം മാറുന്നു

തന്റെ ‘മിമി’ എന്ന പുതിയ ചിത്രം പൂര്‍ത്തിയായതിന്റെ ദുഃഖത്തിലാണ് ബോളിവുഡ് സുന്ദരി കൃതി സനോണ്‍, ചിത്രത്തിനായി കൂട്ടിയ 15 കിലോ എങ്ങനെ കുറയ്ക്കുമെന്നാണ് കൃതി ആലോചിക്കുന്നത്, എപ്പോഴും സ്‌കിന്നി ആയിരിക്കുന്നതിനാല്‍ എന്ത് കഴിക്കാനും സാധിക്കുമായിരുന്നു, എന്നാല്‍ ഇനി ഒരുപാട് പ്രയത്‌നിക്കേണ്ടി വരുമെന്നാണ് കൃതി പറയുന്നത്.

പണ്ട് ”സ്‌കിന്നി ആയിരുന്നതിനാല്‍ എനിക്ക് പിസയും പാസ്തയും ദാല്‍ മക്കനിയൊക്കെ കഴിക്കാന്‍ സാധിക്കുമായിരുന്നു, സിനിമയ്ക്കായി സാധാരണ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ കഴിക്കേണ്ടി വന്നിട്ടുണ്ട്, അതിനാല്‍ സ്‌ക്രീനില്‍ മികച്ചതായി കാണപ്പെട്ടു, പഴയ ബോഡി ഷെയ്പ്പിലേക്ക് തിരിച്ചെത്താനായി കഠിനപ്രയത്‌നം നടത്തേണ്ടി വരും” എന്ന് കൃതി പറഞ്ഞു.

ഹിററായ ഒരു മറാത്തി ചിത്രത്തിന്റെ റീമേക്കാണ് മിമി, 29-കാരിയായ അഭിനേത്രിയായാണ് ചിത്രത്തില്‍ കൃതി വേഷമിടുന്നത്, സാഹചര്യങ്ങള്‍ കൊണ്ട് വാടക ഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീയായി കഥാപാത്രം മാറുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button