അച്ഛനുമായി വഴക്കിട്ട് മോഹന്‍ലാലിനൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച പണ്ടത്തെ ഒരു മൂന്നാം ക്ലാസുകാരന്‍ പയ്യന്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യൽ മീഡിയിൽ ചിരിപടര്‍ത്തുന്നത്. മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ആ മൂന്നാം ക്ലാസുകാരനായ പയ്യന്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് സംവിധായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അനൂപ് ഇപ്പോൾ. തന്റെ ആദ്യ സിനിമയായ വരനെ ആവശ്യമുണ്ട് എന്ന ചിത്രം കണ്ട് മോഹന്‍ലാല്‍ വിളിച്ച അനുഭവം പങ്കുവച്ചുകൊണ്ടാണ് അനൂപ് പണ്ടത്തെ രസകരമായ ഒരു സംഭവത്തെ കുറിച്ച് പറയുന്നത്.ദുൽഖർ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചിരുന്നത്.
കുറിപ്പിന്റെ പൂർണരൂപം………………………
‘1993, അന്തിക്കാട്: ഞാന്‍ അന്ന് മൂന്നാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനുമായി ബൗദ്ധിക വിഷയങ്ങളില്‍ ചെറിയ വഴക്കുണ്ടാവുകയും മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. അച്ഛന് ഇത് തമാശയായി തോന്നി. അച്ഛന്‍ ഉടനെ തന്നെ മോഹന്‍ലാലിനെ വിളിച്ചു. എന്റെ കയ്യില്‍ ഫോണിന്റെ റിസീവര്‍ തന്നിട്ട് മോഹന്‍ലാലിന് നിന്നോട് സംസാരിക്കണമെന്ന് പറയുന്നുവെന്ന് പറഞ്ഞു. ആ സാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള പക്വത എനിക്കന്ന് ആയിരുന്നില്ല. കള്ളച്ചിരിയുമായി ഞാന്‍ നിന്നു. അദ്ദേഹം അന്ന് ചിരിച്ച ചിരി ഞാന്‍ ഇന്നും ഓര്‍ക്കുന്നു.’
‘2020 – ഇന്ന് അന്തിക്കാടിന് സമീപം എവിടെയോ ഞാന്‍ കാര്‍ ഒതുക്കി, ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു, എന്റെ ചിത്രം അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞു. ഞാന്‍ അടക്കിച്ചിരിച്ചു. അദ്ദേഹത്തിന്റെ ചിരി ഇന്നും അങ്ങനെ തന്നെ.
Post Your Comments