CinemaGeneralKollywoodLatest NewsNEWS

റെയ്ഡുകളൊന്നുമില്ലാത്ത ആ പഴയ ജീവിതം എനിക്ക് തിരികെ വേണം’; മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ നടൻ വിജയ്

പരിപാടിയിൽ ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെയും പൗരത്വഭേതഗതി നിയമത്തിനെതിരേ രൂക്ഷവിമര്‍ശനം താരം ഉന്നയിച്ചു

ആദായ നികുതി വകുപ്പിന്റെ റെയ്ഡിനും അതിനുശേഷമുള്ള ക്ലീൻ ചിറ്റിനും ശേഷം വിജയ് പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടിയാണ് മാസ്റ്റേഴ്സിന്റെ ഓഡിയോ ലോഞ്ച്. കൊറോണ ഭീഷണിയുള്ളതിനാൽ വളരെ ചെറിയ രീതിയിലാണ് ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചത്. പരിപാടിയിൽ ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെയും പൗരത്വഭേതഗതി നിയമത്തിനെതിരേ രൂക്ഷവിമര്‍ശനം താരം ഉന്നയിച്ചു. നിയമം ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കണം അല്ലാതെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരിക്കരുത്. സര്‍ക്കാര്‍ സ്വന്തം താല്‍പര്യത്തിനനുസരിച്ച് നിയമം ഉണ്ടാക്കി ജനങ്ങളെ പിന്തുടരാന്‍ നിര്‍ബന്ധിക്കുകയല്ല വേണ്ടത് വിജയ് പറഞ്ഞു.

പ്രസംഗത്തിന് മുന്നോടിയായി പുതിയ ചിത്രത്തിലെ ഗാനത്തിന് അദ്ദേഹം ചുവടുവെച്ചു. സിനിമയിൽ സഹകരിച്ച ഓരോരുത്തർക്കും നന്ദി പറഞ്ഞു. പതിഞ്ഞ സ്വരത്തിൽ തുടങ്ങി മാസ് ഡയലോഗിലേക്ക് കടക്കുന്ന വിജയ് ചിത്രങ്ങളുടെ അതേ സ്റ്റൈലായിരുന്നു ഓഡിയോ ലോഞ്ചിലെ പ്രസംഗവും. തന്റെ തന്നെ ചിത്രമായ അഴകിയ തമിഴ് മകനിലെ ” എല്ലാ പുകഴും ഒരുവൻ ഒരുവനുക്ക്, നീ നദീപോലെ ഓടികൊണ്ടിട്” എന്ന ഗാനത്തിന്റെ വരികൾ ഉദ്ദരിച്ചുകൊണ്ടായിരുന്നു വിജയിയുടെ മറുപടി. ഒരു നദി അതിന്റെ ഉത്ഭവസ്ഥാനത്ത് നിന്നും ഒഴുകി വരുമ്പോൾ ചിലർ ആരതിയുഴിഞ്ഞ് അതിനെ വണങ്ങും, ചിലർ പൂക്കൾ എന്നാൽ എന്നാൽ എതിരാളികളായ ചിലർ കല്ലുകൾ വലിച്ചെറിയും. ഈ പൂക്കളെയും കല്ലുകളെയും ഒരുപോലെ സ്വീകരിച്ചുകൊണ്ട് നദി അതിന്റെ യാത്ര തുടരും. കല്ലുകളെ നദിയുടെ അടിത്തട്ടിലേക്ക് താഴ്ത്തും. നമ്മളും അതുപോലെ തന്നെയാകണം. നിങ്ങളുടെ വിജയം കൊണ്ട് അവരെ കൊല്ലുക. പുഞ്ചിരികൊണ്ട് അവരെ സംസ്‌കരിക്കുക. എതിരാളികളെ വിജയം കൊണ്ട് നേരിടുകയാണ് വേണ്ടതെന്നും വിജയ് പറഞ്ഞു.

ഇപ്പോഴത്തെ ദളപതി ഇരുപത് വർഷം മുൻപുള്ള ഇളയ ദളപതിയോട് എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് അവതാരകൻ ചോദിച്ചപ്പോൾ, റെയ്ഡുകളില്ലാത്ത ആ പഴയ ജീവിതം എനിക്ക് വേണം. സമാധാനമുള്ള ആ പഴയ ജീവിതം തിരിച്ചു ലഭിക്കണം. ശത്രുക്കളെ സ്‌നേഹം കൊണ്ട് നേരിടും എതിര്‍പ്പുകളെ വിജയം കൊണ്ട് കീഴ്‌പ്പെടുത്തും വിജയ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button