എൺപതാം പിറന്നാൾ ദിനത്തിൽ കൊച്ചുമകളുടെ കവിത പങ്കുവച്ച് ശ്രീകുമാരൻ തമ്പി. അദ്ദേഹത്തിന്റെ മകൾ കവിതയുടെ മകൾ വരദ ഇംഗ്ലീഷിലാണ് മുത്തച്ഛനുള്ള പിറന്നാൾ സമ്മാനം ഒരുക്കിയത്. തനിക്കു ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് കൊച്ചുമകളുടെ രചനയെന്നും താൻ എഴുത്തുകളിൽ പുലർത്തിപ്പോരുന്ന അന്ത്യാക്ഷര പ്രാസം ഇംഗ്ലീഷിൽ അവൾ നന്നായി ഉപയോഗിച്ചു എന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു
കുറിപ്പിന്റെ പൂർണരൂപം…………………………….
‘വ്യക്തിപരമായി ഞാന്‍ എന്റെ ജന്മദിനം ആഘോഷിക്കുന്നില്ല. എങ്കിലും നിങ്ങളുടെ ആശംസകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം എന്റെ കൊച്ചുമകള്‍ വരദ ( കവിതയുടെ മകള്‍ ) എഴുതിയയച്ചു തന്ന കവിതയാണ്. എന്റെ കവിതയിലും ഗാനങ്ങളിലും ഞാന്‍ പുലര്‍ത്തിപ്പോരുന്ന അന്ത്യാക്ഷരപ്രാസം ഇംഗ്ലീഷില്‍ അവള് അനായാസമായി കൊണ്ടുവന്നിരിക്കുന്നു. നിറഞ്ഞ അഭിമാനത്തോടെ വരദയുടെ കവിത ഞാന്‍ പോസ്റ്റുചെയ്യുന്നു.അവളെ അനുഗ്രഹിക്കുക’.
Post Your Comments